
Perinthalmanna Radio
Date: 22-12-2023
ആനമങ്ങാട് : സംസ്ഥാനത്തെ മികച്ച പോലീസ് സ്റ്റേഷനായി തിരഞ്ഞെടുത്ത പെരിന്തൽമണ്ണ പോലീസ് സ്റ്റേഷനിലെ സേനാംഗങ്ങളെ ആനമങ്ങാട് വനമിത്ര അനുമോദിച്ചു. വനമിത്ര പുരസ്‌കാരജേതാവും ബ്ലോക്ക് പഞ്ചായത്തംഗവുമായ ഗിരിജ ബാലകൃഷ്ണൻ സ്റ്റേഷനിലെ മുഴുവൻ സേനാംഗങ്ങൾക്കും പരിസ്ഥിതിസൗഹൃദ മഷിപ്പേനകൾ നൽകി. സബ് ഇൻസ്‌പെക്ടർ ഷിജോ സി. തങ്കച്ചൻ ഉദ്ഘാടനം ചെയ്തു. എസ്.ഐ. മണികണ്ഠൻ അധ്യക്ഷത വഹിച്ചു. പോലീസ് ഓഫീസേഴ്‌സ് അസോ. ജില്ലാ സെക്രട്ടറി കെ.കെ. ബാലകൃഷ്ണൻ, ബാലകൃഷ്ണൻ ആനമങ്ങാട്, എസ്.ഐ. അബ്ബാസ് തുടങ്ങിയവർ പ്രസംഗിച്ചു.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/Dh50VB5MWGy5FkMpa4yo09
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
