
Perinthalmanna Radio
Date: 22-12-2023
പെരിന്തൽമണ്ണ: നാരങ്ങാകുണ്ടിൽ പുതുമന വീട്ടിൽ ശങ്കരനാരായണൻ പോറ്റി എന്നവരുടെ പറമ്പിൽ കാടുവെട്ടുന്നതിന് ഇടയിൽ ഇരവിഴുങ്ങിയ നിലയിൽ കാണപ്പെട്ട പെരുമ്പാമ്പിനെ പിടികൂടി. കാട് വെട്ടുന്നതിനിടെ തൊഴിലാളികളാണ് പെരുമ്പാമ്പിനെ കണ്ടത്. ഉടൻ തന്നെ ഇവർ ഉടമസ്ഥനെ വിവരം അറിയിക്കുകയും ഇദ്ദേഹം മലപ്പുറം ജില്ലാ ട്രോമാ കെയർ പെരിന്തൽമണ്ണ സ്റ്റേഷൻ യൂണിറ്റിനെ വിവരം അറിയിക്കുകയും ആയിരുന്നു. ട്രോമാ കെയർ പ്രവർത്തകർ നിമിഷ നേരങ്ങൾക്കകം സ്ഥലത്തെത്തുകയും കേരള വനം വകുപ്പ് സർപ്പാ റെസ്ക്യൂവറും ട്രോമാ കെയർ ഡെപ്യൂട്ടി ലീഡറുമായ ജബ്ബാർ ജൂബിലി, യൂണിറ്റ് പ്രവർത്തകൻ ഫാറൂഖ് പൂപ്പലം എന്നിവർ ചേർന്ന് പെരുമ്പാമ്പിനെ പിടികൂടി. പിടികൂടിയ പെരുമ്പാമ്പിനെ നിലമ്പൂർ അമരമ്പലം സൗത്ത് ഫോറസ്റ്റ് RRT ഉദ്യോഗസ്ഥർക്ക് കൈമാറുമെന്ന് ട്രോമാ കെയർ പ്രവർത്തകർ അറിയിച്ചു.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/Dh50VB5MWGy5FkMpa4yo09
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
