പെരിന്തൽമണ്ണയിൽ ഇന്ന് (22-12-25) തിങ്കളാഴ്ച യുഡിഎഫ് ഹർത്താൽ

Share to


Perinthalmanna Radio
Date: 22-12-2025

പെരിന്തൽമണ്ണയിലെ മുസ്‌ലിം ലീഗ് ഓഫീസിന് നേരെയുണ്ടായ കല്ലേറിൽ പ്രതിഷേധിച്ച് പെരിന്തൽമണ്ണ നിയോജക മണ്ഡലത്തിൽ ഇന്ന് (ഡിസംബർ 22) തിങ്കളാഴ്ച രാവിലെ 6 മണി മുതൽ വൈകിട്ട് 6 മണി വരെ യുഡിഎഫ് ഹർത്താലിന് ആഹ്വാനം നൽകി.

ഞായറാഴ്ച രാത്രി ഒമ്പത് മണിയോടെയാണ് പെരിന്തൽമണ്ണയിലെ ലീഗ് ഓഫീസിനു നേരെ ആക്രമണമുണ്ടായത്. സിപിഎം പ്രവർത്തകരാണ് ആക്രമണത്തിന് പിന്നിലെന്ന് ലീഗ് ആരോപിച്ചു. നജീബ് കാന്തപുരം എംഎൽഎയുടെ നേതൃത്വത്തിൽ പ്രദേശത്ത് റോഡ് ഉപരോധിച്ച് പ്രതിഷേധിച്ചു. അക്രമത്തിൽ ലീഗ് ഓഫീസിന്റെ ചില്ലുകളടക്കം തകർന്നിട്ടുണ്ട്.

അതേസമയം, നേരത്തെ സിപിഎം ഓഫീസിന് നേരെയും കല്ലേറുണ്ടായിരുന്നു. മുസ്‌ലിം ലീഗാണ് ഈ കല്ലേറിന് പിന്നിലെന്ന് സിപിഎമ്മും ആരോപിച്ചു. ഇതിന് പിന്നാലെ നടന്ന സിപിഎം പ്രതിഷേധത്തിനിടെ പ്രവർത്തകർ തങ്ങളുടെ ഓഫീസിന് നേരെ കല്ലെറിഞ്ഞുവെന്നാണ് ലീഗ് ആരോപിക്കുന്നത്.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദർശിക്കുക
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/B8bFzD8KOmd4Ats7h5bOJu

®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
#PerinthalmannaTown
#PerinthalmannaNews
#perinthalmannamuncipality
#harthal
#harthalday

Share to

Leave a Reply

Your email address will not be published. Required fields are marked *