
Perinthalmanna Radio
Date: 22-12-2025
പെരിന്തൽമണ്ണ: മുസ്ലിം ലീഗ് ഓഫിസിന് നേരെയുണ്ടായ അതിക്രമവുമായി ബന്ധപ്പെട്ട് 5-സിപിഎം പ്രവർത്തകരെ പെരിന്തൽമണ്ണ പൊലീസ്
അറസ്റ്റ് ചെയ്തു. പെരിന്തൽമണ്ണ താമരത്ത് സുൽഫിക്കർ (44), പാതായ്ക്കര ചെന്ത്രത്തിൽ മനോജ് (48), കക്കൂത്ത് ചേരിയിൽ ഹസൈനാർ (49), കുന്നപ്പള്ളി മാമ്പ്രപ്പടി മണക്കാട്ടുതൊടി മുഹമ്മദ് റോഷൻ (25), കക്കൂത്ത് കണ്ണംതൊടി ജിഷാദ് അലി (20) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. മുസ്ലിം ലീഗ് മണ്ഡലം സെക്രട്ടറി കൊളക്കാടൻ അസീസ് നൽകിയ പരാതിയിലാണ് കേസ്. 14 പേർക്ക് എതിരെയാണ് പരാതി നൽകിയിട്ടുള്ളത്. ഇവരിൽ ഒരാൾ ഉൾപ്പെടെയാണ് പിടിയിലായത്.
———————————————
Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
