സംസ്ഥാനത്ത് 5 വർഷത്തിനിടെ പുതുതായി അനുവദിച്ചത് 189 ബാർ ഹോട്ടലുകൾ

Share to


Perinthalmanna Radio
Date: 22-12-2025

പെരിന്തൽമണ്ണ: സംസ്ഥാനത്ത് കഴിഞ്ഞ 5 വർഷത്തിനിടെ പുതുതായി അനുവദിച്ചത് 189 ബാർ ഹോട്ടലുകൾ. ഈ കാലയളവിൽ ജില്ലയിൽ പുതുതായി 6 ബാർ ഹോട്ടലുകൾ അനുവദിച്ചു. അങ്ങാടിപ്പുറം ആലങ്ങോടൻ മുഹമ്മദ് ഷാനവാസിന് വിവരാവകാശ നിയമപ്രകാരമുള്ള ചോദ്യത്തിന് നൽകിയ മറുപടിയിലാണ് സംസ്ഥാന എക്‌സൈസ് കമ്മിഷണർ ഇക്കാര്യം അറിയിച്ചത്. 2020–21ൽ 665 ബാർ ഹോട്ടലുകളാണ് ഉണ്ടായിരുന്നത്. 2025 ഒക്ടോബറിൽ സംസ്ഥാനത്ത് 876 ബാർ ഹോട്ടലുകളുണ്ട‌്. നിലവിൽ ഏറ്റവും കൂടുതൽ ബാർ ഹോട്ടലുകളുള്ളത് എറണാകുളം ജില്ലയിലാണ്. 205 എണ്ണം. സംസ്ഥാന തലസ്ഥാനമായ തിരുവനന്തപുരത്ത് 98 എണ്ണമാണ് ഉള്ളത്. ഏറ്റവും കുറവ് 10 ബാർ ഹോട്ടലുകളുള്ള കാസർകോടാണ്. മലപ്പുറം ജില്ലയിൽ 32 ബാർ ഹോട്ടലുകളാണ് ഉള്ളത്.

കൊല്ലം–73, പത്തനംതിട്ട–27, ആലപ്പുഴ–54, കോട്ടയം–82, ഇടുക്കി–32, തൃശൂർ, 115, പാലക്കാട്–54, കോഴിക്കോട്–41, വയനാ‌ട്–17, കണ്ണൂർ–36, കാസർകോട്–10 എന്നിങ്ങനെയാണ് മറ്റ് ജില്ലകളിലെ കണക്ക്.

2015ൽ സംസ്ഥാനത്ത് 29 ബാർ ഹോട്ടലുകളാണ് ഉണ്ടായിരുന്നത്. 2016ൽ 194, 2017ൽ 396, 2018ൽ 537, 2019ൽ 602, 2020ൽ 665, 2021ൽ 695, 2022ൽ 734, 2023ൽ 810, 2024ൽ 854 എന്നിങ്ങനെയാണ് വർധിച്ചത്. മലപ്പുറം ജില്ലയിൽ 2020ൽ 26 ബാർ ഹോട്ടലുകളാണ് ഉണ്ടായിരുന്നത്.
———————————————
Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *