വാഹനത്തിനുള്ളിലെ പെരുമ്പാമ്പിനെ പിടികൂടി ട്രോമാ കെയര്‍ പ്രവര്‍ത്തകര

Share to

Perinthalmanna Radio
Date: 23-01-2024

പെരിന്തല്‍മണ്ണ: നിർത്തിയിട്ട വാഹനത്തിന്‍റെ ഉള്ളില്‍ കയറിക്കൂടിയ പെരുമ്പാമ്പിനെ പിടികൂടി മലപ്പുറം ജില്ലാ ട്രോമാ കെയർ പെരിന്തല്‍മണ്ണ സ്റ്റേഷൻ യൂണിറ്റ് പ്രവർത്തകർ.

തറയില്‍ ബസ് സ്റ്റാൻഡ് പരിസരത്ത് രാത്രിയോടെയാണ് നിർത്തിയിട്ട വാഹനത്തിന്‍റെ ഉള്ളിലേക്ക് പെരുമ്പാമ്പ് കയറിക്കൂടിയത്. വാഹനത്തിലേക്ക് പാമ്പ് കയറി പോകുന്നത് കണ്ട പരിസരത്തുള്ളവർ ട്രോമാ കെയർ പ്രവർത്തകരെ വിവരമറിയിക്കുകയായിരുന്നു. ഉടൻ തന്നെ കേരള വനം വകുപ്പ് സർപ്പ റെസ്ക്യൂവറും ട്രോമാ കെയർ പെരിന്തല്‍മണ്ണ സ്റ്റേഷൻ യൂണിറ്റ് ഡെപ്യൂട്ടി ലീഡറുമായ ജബ്ബാർ ജൂബിലി സ്ഥലത്തെത്തുകയും പാമ്പിനെ പിടി കൂടുകയുമായിരുന്നു. പാമ്പിനെ പിന്നീട് വനം വകുപ്പിന് കൈമാറുമെന്ന് പ്രവർത്തകർ അറിയിച്ചു.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/Dh50VB5MWGy5FkMpa4yo09
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *