മനഴി ബസ് സ്റ്റാൻഡിന് മുന്നിലെ വൺവേ; കോടതി നിർദേശം നടപ്പായില്ല

Share to


Perinthalmanna Radio
Date: 23-01-2026

പെരിന്തൽമണ്ണ: കോഴിക്കോട്– പാലക്കാട് ദേശീയ  പാതയിൽ പെരിന്തൽമണ്ണ മണ്ണാർക്കാട് റോഡിലെ മനഴി ബസ് സ്റ്റാൻഡിന് മുന്നിലെ വൺവേ സമ്പ്രദായത്തിന്റെ കാര്യത്തിൽ ഹൈക്കോടതി നിർദേശം 3 മാസം പിന്നിട്ടിട്ടും നടപ്പായില്ല. വാഹനത്തിരക്കേറിയ ഈ ഭാഗത്ത് ഗതാഗത നിയമ ലംഘനങ്ങൾ വലിയ പ്രയാസം സൃഷ്‌ടിക്കുന്നുണ്ട്. ദേശീയ പാത അതോറിറ്റി ഇവിടെ വൺവേ സമ്പ്രദായത്തിന് സംവിധാനം ഒരുക്കിയിട്ടുണ്ടെങ്കിലും അത് പാലിക്കപ്പെടുന്നില്ലെന്നാണ് ആക്ഷേപം. ഇതുമൂലം ഇവിടെ വാഹനാപകടങ്ങൾക്കും ഇടയാകുന്നുണ്ട്. മനഴി സ്റ്റാൻഡിന്റെ മുൻപിൽ രണ്ട് വശത്തേക്കും ക്യാമറ വയ്ക്കണമെന്നും അതുവരെ പൊലീസിനെ നിയോഗിച്ച് വൺവേ ലംഘിക്കുന്നവർക്കെതിരെ നടപടി വേണമെന്നുമാണ് ആവശ്യം.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/FXWqNeniWKuCY5QVi7FWIs
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *