
Perinthalmanna Radio
Date: 23-01-2026
പെരിന്തൽമണ്ണ: കോട്ടയം–നിലമ്പൂർ എക്‌സ്പ്രസ് ട്രെയിനിന് ഷൊർണൂർ–നിലമ്പൂർ പാതയിൽ തുവ്വൂരിലും വല്ലപ്പുഴയിലും കൂടി സ്‌റ്റോപ്പായി. റിപ്പബ്ലിക് ദിനം മുതൽ പുതിയ സ്‌റ്റോപ്പുകൾ നിലവിൽ വരും. 3.15ന് നിലമ്പൂരിൽ നിന്ന് പുറപ്പെടുന്ന നിലമ്പൂർ–കോട്ടയം എക്‌സ്പ്രസ് 3.39ന് തുവ്വൂരിലും 4.18ന് വല്ലപ്പുഴയിലും എത്തും. കോട്ടയത്തു നിന്നെത്തി രാവിലെ 10.10ന് ഷൊർണൂരിൽനിന്ന് പുറപ്പെടുന്ന കോട്ടയം–നിലമ്പൂർ എക്‌സ്പ്രസ് 10.21 ന് വല്ലപ്പുഴയിലും 11.12ന് തുവ്വൂരിലും എത്തും.
റെയിൽവേ യാത്രക്കാരുടെ ദീർഘനാളത്തെ ആവശ്യത്തിനാണ് ഒടുവിൽ അംഗീകാരം. കോട്ടയം – നിലമ്പൂർ – കോട്ടയം എക്സ്പ്രസ് ട്രെയിനിന് തുവ്വൂർ, വല്ലപ്പുഴ റെയിൽവേ സ്റ്റേഷനുകളിൽ സ്റ്റോപ് അനുവദിച്ച് റെയിൽവേ ബോർഡിന്റെ ഔദ്യോഗിക ഉത്തരവ് പുറത്തിറങ്ങി. കോവിഡ് കാലത്തിന് മുൻപ് പാസഞ്ചർ ട്രെയിൻ ആയി ഓടിയിരുന്ന കോട്ടയം എക്സ്പ്രസ് ട്രെയിനിന് പാതയിലെ എല്ലാ റെയിൽവേ സ്‌റ്റേഷനുകളിലും സ്‌റ്റോപ് ഉണ്ടായിരുന്നതാണ്. എന്നാൽ കോവിഡിനു ശേഷം എക്‌സ്പ്രസ് ട്രെയിനായി തിരിച്ചെത്തിയ കോട്ടയം ട്രെയിനിന് നിലമ്പൂർ കഴിഞ്ഞാൽ വാണിയമ്പലം, അങ്ങാടിപ്പുറം എന്നിവിടങ്ങളിൽ മാത്രമായിരുന്നു സ്‌റ്റോപ്.
കഴിഞ്ഞ വർഷം ഓഗസ്റ്റിൽ കുലുക്കല്ലൂരും പട്ടിക്കാട്ടും മേലാറ്റൂരും സ്‌റ്റോപ്പുകൾ പുനഃസ്ഥാപിച്ചിരുന്നു.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/FXWqNeniWKuCY5QVi7FWIs
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
