പുലിഭീതി നിലനിൽക്കുന്ന മുള്ള്യാകുർശ്ശിയിൽ വനം വകുപ്പ് കെണി സ്ഥാപിച്ചു

Share to

Perinthalmanna Radio
Date: 23-02-2024

പട്ടിക്കാട് : പുലിഭീതി നിലനിൽക്കുന്ന കീഴാറ്റൂർ മുള്ള്യാകുർശ്ശി മേൽമുറിയിൽ വനം വകുപ്പ് കെണി സ്ഥാപിച്ചു. നിലമ്പൂർ സൗത്ത് ഡി.എഫ്.ഒ. ധനിഖ് ലാലിന്റെ നിർദേശപ്രകാരം വ്യാഴാഴ്ച വൈകീട്ട് അഞ്ചോടെയാണ് കെണി സ്ഥാപിച്ചത്. കഴിഞ്ഞ ദിവസം പുലി പിടിച്ച ആടിന്റെ അവശിഷ്ടം കണ്ടെടുത്ത പ്രദേശത്താണ് കെണി സ്ഥാപിച്ചിട്ടുള്ളത്. ഇരയായി ആടിനെയും കെണിയിൽ വെച്ചിട്ടുണ്ട്. ദിവസങ്ങൾക്കിടെ രണ്ട് ആടുകളെയാണ് മുള്ള്യാകുർശ്ശി മേഖലയിൽ നിന്ന് പുലി കൊണ്ടുപോയത്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി പ്രദേശവാസികൾ ഭീതിയിലുമായിരുന്നു.നാട്ടുകാരുടെ ഭീതിയകറ്റാൻ വനം വകുപ്പ് നടപടി സ്വീകരിക്കാത്തത് കടുത്ത പ്രതിഷേധത്തിനും കാരണമായിരുന്നു. ഇതേ തുടർന്ന് കഴിഞ്ഞ ദിവസം സ്ഥലത്തെത്തിയ നിലമ്പൂർ സൗത്ത് ഡി.എഫ്.ഒ. കൂട് സ്ഥാപിക്കുമെന്ന ഉറപ്പ് നൽകിയിരുന്നു. കാളികാവ് റേഞ്ച് ഫോറസ്റ്റ് ഓഫീസർ പി. രാജീവ്, ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ വി. ജിബീഷ്, എൻ.വി. രഞ്ജിത്ത്, ആർ.എൻ. ബിജിൻ എന്നിവരുടെ നേതൃത്വത്തിലാണ് കെണി സ്ഥാപിച്ചത്.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/JFl6Cge5q6nBts9kivlIus
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *