
Perinthalmanna Radio
Date: 23-02-2025
പാലക്കാട്-കോഴിക്കോട് നിർദിഷ്ട ഗ്രീൻഫീല്‍ഡ് ഹൈവേയുടെ സ്ഥലമേറ്റെടുപ്പും നഷ്ടപരിഹാരത്തുക വിതരണവും അവസാനഘട്ടത്തിലെത്തിയതോടെ ദേശീയപാതാവിഭാഗം ദർഘാസ് നടപടികള്‍ക്കായുള്ള റിപ്പോർട്ട് സമർപ്പിച്ചു.
കേന്ദ്രത്തിന്റെ അനുമതി ലഭ്യമായാല്‍ ദർഘാസ് നടപടികള്‍ പൂർത്തീകരിച്ച് ആറുമാസംകൊണ്ട് പണി തുടങ്ങാനാകുമെന്ന് അധികൃതർ അറിയിച്ചു.
ഭൂമിയേറ്റെടുക്കാനും നിർമാണത്തിനുമായി 10,000 കോടി രൂപയാണ് കേന്ദ്രം അനുവദിച്ചിട്ടുള്ളത്. പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിലൂടെ 120 കിലോമീറ്ററിലാണ് പാത കടന്നുപോകുക. നിലവിലെ പാലക്കാട്- കോഴിക്കോട് ദേശീയപാത 966-ന്റെ ബദല്‍ പാതയായാണ് ഗ്രീൻഫീല്‍ഡ് പാത അറിയപ്പെടുന്നത്.
മൂന്നു ജില്ലകളിലും പാതയ്ക്കാവശ്യമായ സ്ഥലമേറ്റെടുപ്പ് അവസാന ഘട്ടത്തിലാണ്. ഏറ്റെടുത്ത സ്ഥലത്തിന്റെയെല്ലാം തുക നല്‍കിക്കഴിഞ്ഞു. 45 മീറ്റർ വീതിയിലാണ് സ്ഥലം ഏറ്റെടുത്തിട്ടുള്ളത്. നാലുവരിപ്പാതയാണ് നിർമിക്കുന്നത്. 21 വില്ലേജുകളിലൂടെയാണ് ഗ്രീൻഫീല്‍ഡ് പാത കടന്നു പോകുന്നത്. 61.3 കിലോമീറ്ററാണ് ദൂരം.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/Kw2z7JE7mRXJuiFDiLrY8H
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
