
Perinthalmanna Radio
Date: 23-02-2026
മങ്കട ∙ ആറു മാസം മുൻപ് കനത്ത മഴയിൽ ഇടിഞ്ഞു താഴ്ന്ന റോഡിന്റെ വശം കെട്ടുന്നതിനു നടപടിയായില്ല. ഭാരം കയറ്റിയ വാഹനങ്ങൾ കടന്നുപോകാനാകാതെ പാലക്കത്തടം – കരിമല റോഡ്. മഴയിൽ 50 മീറ്ററോളം ഭാഗം റോഡിന്റെ വശം ബംഗ്ലദേശ് കോളനിക്കു സമീപത്തെ ചെങ്കുത്തായ സ്ഥലത്താണ് ഇടിഞ്ഞു താഴ്ന്നിരുന്നത്.
റോഡിന്റെ പകുതിയോളം ഭാഗം ഇടിഞ്ഞു താഴേക്കു പോകുകയും ബാക്കി ഭാഗം വിള്ളൽ വീഴുകയും ചെയ്തിരുന്നു. തുടർന്ന് വലുതും ഭാരം കയറ്റിയതുമായ വാഹനങ്ങൾക്ക് ഇതുവഴി യാത്രാവിലക്ക് ഏർപ്പെടുത്തിയിരുന്നു. വിലക്കു ലംഘിച്ച് പലപ്പോഴും ഭാരം കയറ്റിയ വാഹനങ്ങൾ ഇത് വഴി കടന്നു പോകുന്നത് അപകട സാധ്യത വർധിപ്പിക്കുന്നു.
20 അടിയിൽ അധികം താഴ്ചയിൽ നിന്നും കെട്ടിപ്പൊക്കണമെന്നതും മണ്ണുമാന്തി ഉൾപ്പെടെ യന്ത്ര സാമഗ്രികൾ ഇറക്കാനാകില്ലെന്നതും പണി നടത്തുന്നതിലെ വെല്ലുവിളിയാണ്. എങ്കിലും മാസങ്ങൾ എടുക്കുന്ന പ്രവൃത്തി മഴയ്ക്ക് മുൻപേ തുടങ്ങുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാർ.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/FXWqNeniWKuCY5QVi7FWIs
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
