അങ്ങാടിപ്പുറം പഞ്ചായത്ത്‌ പ്രസിഡണ്ടിൻ്റെ ദുരിതാശ്വാസ നിധി തുടങ്ങി

Share to


Perinthalmanna Radio
Date: 23-02-2026

അങ്ങാടിപ്പുറം: ഗ്രാമ പഞ്ചായത്ത് പ്രസിഡന്റിന്റെ പേരിലുള്ള ദുരിതാശ്വാസ നിധി ആദ്യ സംഭാവനകൾ സ്വീകരിച്ചുകൊണ്ട് ഇ.ടി.മുഹമ്മദ് ബഷീർ എംപി ഉദ്ഘാടനം ചെയ്തു. നിരവധി വ്യക്തികളും ഗ്രാമ പഞ്ചായത്ത് മെമ്പർമാരും ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനകൾ നൽകി കൊണ്ട് ഈ സംരംഭം ഗംഭീരമാക്കി.മഞ്ഞളാംകുഴി അലി എംഎൽഎ അധ്യക്ഷത വഹിച്ചു. ആപത് ഘട്ടങ്ങളിലും മാരക രോഗ വേളകളിലും സാമ്പത്തിക സഹായങ്ങൾ നൽകുവാനാണ് ദുരിതാശ്വാസ നിധി സമാഹരിക്കുന്നത്.
1996 ൽ രൂപം കൊടുത്ത 20 വർഷം പഴക്കമുള്ള ചട്ടങ്ങളും നിയമങ്ങളുമാണ് തദ്ദേശഭരണ സ്ഥാപന അധ്യക്ഷന്മാരുടെ പേരിലുള്ള ദുരിതാശ്വാസ നിധിയുമായി ബന്ധപ്പെട്ട് നിലവിലുള്ളതെന്നും ഇതു പൊളിച്ചഴുതണമെന്നും കാലികമായ ഭേദഗതികൾ വരുത്തണമെന്നും ഉദ്ഘാടന സമ്മേളനം ആവശ്യപ്പെട്ടു.
പഞ്ചായത്ത് പ്രസിഡണ്ട് ഷബീർ കറുമുക്കിൽ, വൈസ് പ്രസിഡണ്ട് മുബീന തസ്നി, ഉമ്മർ അറക്കൽ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ അബു താഹിർ തങ്ങൾ, അബ്ദുസ്സലാം ആറങ്ങോടൻ, ഹാജറ ചോലയിൽ, പി രാധാകൃഷ്ണൻ, പി പി സൈതലവി, കെ എസ് അനീഷ് , യു രവി, കാദർ അങ്ങാടിപ്പുറം തുടങ്ങിയവർ പ്രസംഗിച്ചു.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/FXWqNeniWKuCY5QVi7FWIs
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *