
Perinthalmanna Radio
Date: 23-02-2026
പെരിന്തൽമണ്ണ: സംസ്ഥാനത്തെ ഏറ്റവും മികച്ച പ്രിൻസിപ്പൽ തഹസിൽദാറായി പെരിന്തൽമണ്ണ തഹസിൽദാർ എ. വേണുഗോപാലിനെ റവന്യൂ വകുപ്പ് തിരഞ്ഞെടുത്തു. പെരിന്തൽമണ്ണ താലൂക്കിലെ റവന്യൂ ജീവനക്കാരുടെ കൂട്ടായ പ്രവർത്തനത്തിന്റെ ഫലമായാണ് ഈ അംഗീകാരം ലഭിച്ചതെന്നും പുരസ്കാരം പെരിന്തൽമണ്ണയിലെ ജനങ്ങൾക്കായി സമർപ്പിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
റവന്യൂ വകുപ്പിലെ ഓഫീസുകളിൽ പൊതുജനങ്ങൾക്ക് കൂടുതൽ കാര്യക്ഷമവും സുതാര്യവുമായ സേവനം ലഭ്യമാക്കുന്ന ഓഫീസുകളെയും ഓഫീസർമാരെയും ആദരിക്കുന്നതിനായി നടത്തിയ പരിശോധനയിലാണ് വേണുഗോപാൽ പുരസ്കാരത്തിന് അർഹനായത്. കഴിഞ്ഞ മൂന്ന് വർഷമായി ജില്ലയിൽ ഏറ്റവും കൂടുതൽ റവന്യൂ വരുമാനം ഉണ്ടാക്കിയത് പെരിന്തൽമണ്ണ താലൂക്കാണ്. മികച്ച രീതിയിലുള്ള റവന്യൂ പിരിവ്, സമയബന്ധിതമായ പൊതുജനസേവനം, കെട്ടിടനികതി പിരിവ്, തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ എന്നിവയിലെ മികച്ച പ്രകടനമാണ് ഈ നേട്ടത്തിലേക്ക് വഴിതെളിച്ചത്.
ഏലംകുളം മുതുകുർഷി സ്വദേശിയായ എ. വേണുഗോപാൽ 1998-ൽ താലൂക്കിൽ ക്ലർക്കായാണ് സർവീസിൽ പ്രവേശിച്ചത്. 2014-ൽ മികച്ച വില്ലേജ് ഓഫീസർക്കുള്ള സംസ്ഥാന പുരസ്കാരവും അദ്ദേഹം നേടിയിട്ടുണ്ട്. ചൊവ്വാഴ്ച വൈകീട്ട് തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങിൽ റവന്യൂ മന്ത്രി കെ. രാജനിൽ നിന്നും അദ്ദേഹം പുരസ്കാരം ഏറ്റുവാങ്ങും.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/FXWqNeniWKuCY5QVi7FWIs
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
