
Perinthalmanna Radio
Date: 23-03-2024
സംസ്ഥാനത്ത് ഇന്ന് ഒരു മണിക്കൂര്‍ ഭൗമ മണിക്കൂര്‍ ആചരിക്കാന്‍ ആഹ്വാനം ചെയ്ത് വൈദ്യുത മന്ത്രി കൃഷ്ണന്‍ കുട്ടി. ഇന്ന് രാത്രി 8:30 മുതല്‍ 9:30 വരെ അത്യാവശ്യമല്ലാത്ത എല്ലാ വൈദ്യുത ഉപകരണങ്ങളും ഓഫ് ചെയ്യാന്‍ മന്ത്രി ആവശ്യപ്പെട്ടു. ആഗോളതാപനത്തില്‍ നിന്നും കാലാവസ്ഥ വ്യതിയാനത്തില്‍ നിന്നും രക്ഷ നേടാനുള്ള സംരഭത്തില്‍ പങ്കാളികളാവുകയെന്ന ഉദ്ദേശത്തോടെയാണ് നടപടിയെന്ന് അദ്ദേഹം അറിയിച്ചു.
ആഗോള താപനത്തിനെതിരെ കേരളത്തില്‍ എല്ലാ വര്‍ഷവും ഭൗമ മണിക്കൂര്‍ ആചരിക്കാറുണ്ട്. ഭൂമിയെ സംരക്ഷിക്കുകയെന്ന സന്ദേശവുമായി വേള്‍ഡ് വൈഡ് ഫണ്ട് ഫോര്‍ നേച്ചറാണ് ഈ സംരഭം ആരംഭിച്ചത്. 190ല്‍പരം ലോകരാഷ്ട്രങ്ങള്‍ എല്ലാ വര്‍ഷവും മാര്‍ച്ച് അവസാന ശനിയാഴ്ച ഒരു മണിക്കൂര്‍ വൈദ്യുത വിളക്കുക്കള്‍ അണച്ച് സംരംഭത്തില്‍ പങ്കുചേരുന്നു.
വൈദ്യുതി ഉപയോഗം ക്രമാതീതമായി ഉയരുന്ന ഈ കാലഘട്ടത്തില്‍ ഭൗമ മണിക്കൂര്‍ ആചരണത്തിന് വലിയ പ്രസക്തിയുണ്ടെന്ന് വൈദ്യുതി മന്ത്രി പറഞ്ഞു.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/JFl6Cge5q6nBts9kivlIus
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
