വളാഞ്ചേരി- അങ്ങാടിപ്പുറം റോഡ്; 12 കോടി രൂപയുടെ ടെൻഡർ തെരഞ്ഞെടുപ്പിന് ശേഷം

Share to

Perinthalmanna Radio
Date: 23-03-2024

അങ്ങാടിപ്പുറം: പാടേ തകർന്ന വളാഞ്ചേരി- അങ്ങാടിപ്പുറം റോഡില്‍ അവസാനം അനുവദിച്ച 12 കോടി രൂപയുടെ ടെൻഡർ നടപടികള്‍ തെരഞ്ഞെടുപ്പിന് ശേഷം നടക്കും.

ആകെ 13 കിലോമീറ്റർ ഭാഗത്ത് ശേഷിക്കുന്ന ഭാഗത്തേക്കാണ് ആഴ്ചകള്‍ മുമ്പ് ആദ്യം ഏഴു കോടിയുടെയും തൊട്ടുപിറകെ അഞ്ചു കോടിയുടെയും രണ്ടു പദ്ധതികള്‍ക്ക് ഭരണാനുമതിയായത്.

തകർന്ന റോഡ് പുനർ നിർമിക്കണമെന്ന് ആവശ്യപ്പെട്ട് അഞ്ചു വർഷമായി നാട്ടുകാർ മുറവിളി കൂട്ടുന്നുണ്ട്. ടെൻഡർ നടത്തി പ്രവൃത്തി ആരംഭിക്കാൻ മാസങ്ങള്‍ എടുക്കുമെന്നതിനാല്‍ നിലവില്‍ അനുവദിച്ച റണ്ണിങ് കോണ്‍ട്രാക്ടർ പ്രവൃത്തിയായി 97 ലക്ഷത്തിന്റെ കുഴിയടക്കല്‍ ഈ ഭാഗത്ത് രണ്ടു ദിവസത്തിന് ശേഷം തുടങ്ങും. വെങ്ങാട് മുതല്‍ പാലച്ചോട് വരെയാണ് ഈ പ്രവൃത്തി. രണ്ടു വർഷം മുമ്പ് അങ്ങാടിപ്പുറം മുതല്‍ പുത്തനങ്ങാടി പള്ളിപ്പടി വരെ നവീകരിക്കാൻ മൂന്നു കോടി രൂപ അനുവദിച്ച്‌ 1.4 കി.മീ ഭാഗം ഗതാഗത യോഗ്യമാക്കിയിരുന്നു.

പിന്നീട് നാലു കി.മീ ഭാഗം പുനർനിർമാണത്തിന് കഴിഞ്ഞ സെപ്റ്റംബർ ആദ്യത്തിലാണ് അഞ്ചു കോടി രൂപ അനുവദിച്ചത്. ഈ പ്രവൃത്തിയാണ് ഇപ്പോള്‍ ആരംഭിച്ചത്. ബി.എം ആൻഡ് ബി.സി ചെയ്യേണ്ടതില്‍ ബി.സി പ്രവൃകളാണ് ഇതില്‍ ശേഷിക്കുന്നത്. ശേഷിക്കുന്ന വെങ്ങാട് മുതല്‍ കൊളത്തൂർ വരേക്ക് ഏഴു കോടിയും കൊളത്തൂർ മുതല്‍ പാലച്ചോട് വരേക്ക് അഞ്ചു കോടിയുമാണ് ഇപ്പോള്‍ ടെൻഡർ പ്രതീക്ഷിച്ച്‌ കിടക്കുന്നത്.

പെരിന്തല്‍മണ്ണ മണ്ഡലത്തില്‍ പെരിന്തല്‍മണ്ണ മുതല്‍ പുലാമന്തോള്‍ വരെയും മങ്കടയിലെ അങ്ങാടിപ്പുറം മുതല്‍ വളാഞ്ചേരി വരെയും സമാന രീതിയില്‍ തകർന്ന് ജനങ്ങള്‍ വലിയ മുറവിളി കൂട്ടിയതാണ്. 13 കി.മീ പാത ബി.എം ആൻഡ് ബി.സി ചെയ്യാൻ നാലു വർഷം മുമ്ബ് 18 കോടിയുടെ എസ്റ്റിമേറ്റ് തയാറാക്കി നല്‍കിയതാണ് പിന്നീട് എസ്റ്റിമേറ്റ് വിപുലപ്പെടുത്തി 20 കോടി രൂപയായത്.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/JFl6Cge5q6nBts9kivlIus
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *