
Perinthalmanna Radio
Date: 23-03-2025
പെരിന്തൽമണ്ണ: സംസ്ഥാന സാക്ഷരതാ മിഷൻ അതോറിറ്റിയും പൊതുവിദ്യാഭ്യാസ വകുപ്പും തദ്ദേശ സ്വയംഭരണ വകുപ്പും ചേർന്ന് നടപ്പാക്കുന്ന ഇ–മുറ്റം ഡിജിറ്റൽ സാക്ഷരതാ പദ്ധതിയിൽ ജില്ലയിലെ ഡിജിറ്റൽ സാക്ഷരത നേടിയ ആദ്യ പഞ്ചായത്തായി ആലിപ്പറമ്പിനെ പ്രഖ്യാപിച്ചു. ജില്ലാ പഞ്ചായത്തംഗം കെ.ടി.അഷ്‌റഫ് പ്രഖ്യാപനം നടത്തി. ആലിപ്പറമ്പ് പഞ്ചായത്ത് പ്രസിഡന്റ് കെ.ടി.അഫ്‌സൽ ആധ്യക്ഷ്യം വഹിച്ചു. സാക്ഷരതാ മിഷൻ ജില്ലാ കോ–ഓർഡിനേറ്റർ ദീപ ജയിംസ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീജ മോൾ, സാക്ഷരതാ മിഷൻ അസി.കോ–ഓർഡിനേറ്റർ എം.മുഹമ്മദ് ബഷീർ, സ്ഥിരസമിതി അധ്യക്ഷരായ സി.എച്ച്.ഹമീദ്, സി.പി.ഹംസക്കുട്ടി, ജൂബില ലത്തീഫ്, അംഗങ്ങളായ ബാല സുബ്രഹ്‌മണ്യൻ, ലീന ശാന്തിനി, പി.പി.രാജേഷ്, സരോജാദേവി, വസന്ത, അമ്പിളി, കെ.മൊയ്‌തീൻകുട്ടി, പ്രേരക് റജീന, വി.കെ.ഈസ എന്നിവർ പ്രസംഗിച്ചു. പ്രായം കൂടിയ പഠിതാക്കളായ ബാലകൃഷ്‌ണൻ നായർ(73), വള്ളിക്കുട്ടി(73) എന്നിവരെ ആദരിച്ചു. ആർപിമാർക്ക് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്‌തു.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/J7NWdxCLJpk9T56B3gQkSz
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
