മങ്കടയിൽ എൽഡിഎഫ് സ്ഥാനാർത്ഥി മാറി; ലീഗ് വിമതൻ കുന്നത്ത് മുഹമ്മദിന് ഇടത് പിന്തുണ

Share to


Perinthalmanna Radio
Date: 23-03-2026

മലപ്പുറം: മങ്കട നിയമസഭാ മണ്ഡലത്തിൽ മുസ്ലിം ലീഗ് വിമത സ്ഥാനാർത്ഥി കുന്നത്ത് മുഹമ്മദിനെ പിന്തുണയ്ക്കാൻ എൽ.ഡി.എഫ് തീരുമാനിച്ചു. സി.പി.ഐ.എം പൊളിറ്റ് ബ്യൂറോ അംഗം എ. വിജയരാഘവനാണ് ഈ നിർണ്ണായക പ്രഖ്യാപനം നടത്തിയത്. ഇതോടെ നേരത്തെ നിശ്ചയിച്ചിരുന്ന എൽ.ഡി.എഫ് സ്ഥാനാർത്ഥി എം.പി. അലവി മത്സരരംഗത്തുനിന്ന് പിന്മാറും.

സംസ്ഥാനത്തെ 140 മണ്ഡലങ്ങളിലും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചതിന് ശേഷമാണ് മങ്കടയിൽ ഇത്തരമൊരു രാഷ്ട്രീയ നീക്കം നടന്നത്. കുന്നത്ത് മുഹമ്മദ് സ്വതന്ത്രനായി പത്രിക സമർപ്പിക്കുകയും ഇടതുമുന്നണിയുടെ പിന്തുണ തേടുകയുമായിരുന്നു. മങ്കടയിൽ വിജയം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ മാറ്റമെന്ന് എ. വിജയരാഘവൻ വ്യക്തമാക്കി. സ്ഥാനാർത്ഥിത്വത്തിൽ നിന്ന് പിന്മാറുന്ന കാര്യം എം.പി. അലവി സ്ഥിരീകരിച്ചു.

മങ്കടയിൽ ഇടതുപക്ഷം വിജയിക്കുക എന്നതിനാണ് നിലവിൽ മുൻഗണന നൽകുന്നതെന്ന് അലവി പ്രതികരിച്ചു. പാലക്കാട് മണ്ഡലത്തിൽ ഇത്തവണ ഇടതുപക്ഷം മികച്ച സ്ഥാനാർത്ഥിയെയാണ് നിർത്തിയിരിക്കുന്നതെന്നും വിജയം സുനിശ്ചിതമാണെന്നും വിജയരാഘവൻ പറഞ്ഞു. നല്ല സ്ഥാനാർത്ഥിയെ ആക്ഷേപിക്കുന്ന സമീപനമാണ് കോൺഗ്രസ് സ്വീകരിക്കുന്നത്. ബി.ജെ.പിയുമായി ഡീൽ നടത്താത്ത കോൺഗ്രസ് നേതാക്കളില്ലെന്നും അദ്ദേഹം ആരോപിച്ചു.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/FXWqNeniWKuCY5QVi7FWIs
———————————————
®Perinthalmanna Radio

വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *