
Perinthalmanna Radio
Date: 23-05-2024
പെരിന്തൽമണ്ണ: കഴിഞ്ഞ ദിവസം മലപ്പുറം ജില്ലയില്‍ ലഭിച്ചത് 99.9 മി.മീറ്റര്‍ മഴ. ഇന്നലെ (മെയ് 22) രാവിലെ എട്ടു മണി മുതല്‍ ഇന്ന് (മെയ് 23) രാവിലെ എട്ടു മണി വരെയുള്ള ശരാശരി കണക്കാണിത്. പൊന്നാനി- 195 മി.മീറ്റര്‍, നിലമ്പൂര്‍- 48 മി.മീറ്റര്‍, മഞ്ചേരി- 65 മി.മീറ്റര്‍, അങ്ങാടിപ്പുറം- 46.6 മി.മീറ്റര്‍, പെരിന്തല്‍മണ്ണ- 52 മി.മീറ്റര്‍, കരിപ്പര്‍ വിമാനത്താവളം- 192.5 മി.മീറ്റര്‍ എന്നിവങ്ങനെയാണ് മഴ ലഭിച്ചത്. തിരൂരങ്ങാടി, കൊണ്ടോട്ടി താലൂക്കുകളില്‍ ഓരോ വീടുകള്‍ ഭാഗികമായി തകര്‍ന്നു. ചിലയിടങ്ങളില്‍ നേരിയ തോതിലുള്ള മണ്ണിടിച്ചില്‍ സംഭവിച്ചു. കൊണ്ടോട്ടി താലൂക്കിലെ ചേലേമ്പ്ര എ.എല്‍.പി സ്കൂളില്‍ ദുരിതാശ്വാസ ക്യാമ്പ് തുറന്നിട്ടുണ്ട്. ഒമ്പതു കുടുംബങ്ങളില്‍ നിന്നായി 35 പേരാണ് ഇവിടെ താമസിക്കുന്നത്.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/EhRKuwqjHKr32SfYjEBli4
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
