തദ്ദേശ തെരഞ്ഞെടുപ്പ്; കരട് വോട്ടര്‍പട്ടിക ഇന്ന് പ്രസിദ്ധീകരിക്കും

Share to


Perinthalmanna Radio
Date: 23-07-2025

മലപ്പുറം: തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിനു മുന്നോടിയായി വോട്ടർപട്ടിക പുതുക്കുന്നതിനുള്ള കരട് പട്ടിക ഇന്ന് പ്രസിദ്ധീകരിക്കുമെന്നും അന്തിമ വോട്ടർ പട്ടിക ഓഗസ്റ്റ് 30ന് പ്രസിദ്ധീകരിക്കുമെന്നും സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ എ.ഷാജഹാൻ അറിയിച്ചു. കരട് വോട്ടർപട്ടികയില്‍ 1034 തദ്ദേശ സ്ഥാപനങ്ങളുടെ 20,998 വാർഡുകളിലായി 2,66,78,256 (1,26,32,186 പുരുഷൻമാരും 1,40,45,837 സ്ത്രീകളും 233 ട്രാൻസ്ജെൻഡറും) വോട്ടർമാരാണുള്ളത്. 2024ല്‍ സംക്ഷിപ്ത പുതുക്കല്‍ നടത്തിയ വോട്ടർപട്ടിക പുതിയ വാർഡുകളിലേക്ക് ക്രമീകരിച്ചാണ് കരട് പട്ടിക തയാറാക്കിയിട്ടുള്ളത്.

2020ലെ പൊതുതെരഞ്ഞെടുപ്പിനു ശേഷം നിലവിലുണ്ടായിരുന്ന വോട്ടർപട്ടിക 2023 ഒക്ടോബറിലും 2024 ജൂലൈയിലും പുതുക്കല്‍ നടത്തിയിരുന്നു. 2023 ഒക്ടോബറിലെ കരടില്‍ 2,76,70,536 വോട്ടർമാരാണുണ്ടായിരുന്നത്. പട്ടികയില്‍ പുതുതായി 57,640 പേരെ ചേർക്കുകയും മരണപ്പെട്ടതോ സ്ഥലംമാറി പോയതോ ഇരട്ടിപ്പ് ഉള്ളതോ ആയ 8,76,879 അനർഹരെ ഒഴിവാക്കുകയും ചെയ്തിരുന്നു. അന്തിമപട്ടികയില്‍ ആകെ 2,68,51,297 പേരുണ്ടായിരുന്നു.

ഇതിനെതുടർന്ന് ഉപതെരഞ്ഞെടുപ്പ് നടന്ന വാർഡുകളില്‍ അതിനായി പട്ടിക പുതുക്കിയിരുന്നു. 2024 ജൂലൈയില്‍ പുതുക്കിയ കരട് വോട്ടർപട്ടികയില്‍ 2,68,57,023 വോട്ടർമാരാണുണ്ടായിരുന്നത്. 2,68,907 പേരെ പുതുതായി ചേർക്കുകയും അനർഹരായ 4,52,951 പേരെ പട്ടികയില്‍ നിന്ന് ഒഴിവാക്കുകയും ചെയ്തിട്ടുണ്ട്. 2024 ജൂലൈയില്‍ പ്രസിദ്ധീകരിച്ച അന്തിമവോട്ടർ പട്ടികയില്‍ ആകെ 2,66,72,979 വോട്ടർമാരാണുണ്ടായിരുന്നത്. ഉപതെരഞ്ഞെടുപ്പ് നടന്ന വാർഡുകളില്‍ അതിനുശേഷം പട്ടിക പുതുക്കിയിരുന്നു.

*ഓഗസ്റ്റ് ഏഴ് വരെ വോട്ടർ പട്ടികയില്‍ പേര് ചേർക്കാം*

കരട് വോട്ടർപട്ടിക എല്ലാ തദ്ദേശസ്ഥാപനങ്ങളിലും വില്ലേജ്, താലൂക്ക് ഓഫീസുകളിലും സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ sec.kerala.gov.in വെബ് സൈറ്റിലും പരിശോധനയ്ക്ക് ലഭിക്കും.

ഓഗസ്റ്റ് ഏഴ് വരെ വോട്ടർപട്ടികയില്‍ പേര് ചേർക്കാൻ അവസരമുണ്ടാകും. 2025 ജനുവരി ഒന്നിനോ അതിന് മുന്പോ 18 വയസ് പൂർത്തിയായവർക്ക് വോട്ടർപട്ടികയില്‍ പേര് ചേർക്കാം.

വോട്ടർപട്ടികയില്‍ പുതുതായി പേരു ചേർക്കുന്നതിനും (ഫോറം 4) അപേക്ഷ, ഉള്‍ക്കുറിപ്പുകള്‍ തിരുത്തുന്നതിനും (ഫോറം 6), സ്ഥാനമാറ്റം വരുത്തുന്നതിനും (ഫോറം 7) സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ sec.kerala.gov.in വെബ് സൈറ്റില്‍ ഓണ്‍ലൈനായി അപേക്ഷിക്കണം.
ഓണ്‍ലൈനായി അപേക്ഷിക്കുന്പോള്‍ ഹിയറിംഗിനുള്ള കംപ്യൂട്ടർ ജനറേറ്റഡ് നോട്ടീസ് ലഭിക്കും. നോട്ടീസില്‍ പറഞ്ഞിട്ടുള്ള തിയതിയ

Share to

Leave a Reply

Your email address will not be published. Required fields are marked *