പുതിയ ബസ് വരുമെന്ന പ്രതീക്ഷയിൽ ഗ്രാമങ്ങൾ; പെരിന്തൽമണ്ണയിൽ ജനകീയ സദസ്സ് ഇന്ന്

Share to

Perinthalmanna Radio
Date: 23-08-2024

പെരിന്തൽമണ്ണ: പൊതു ഗതാഗത സംവിധാനം ശാക്തീകരിക്കുന്നതിന്റെ ഭാഗമായി മോട്ടർ വാഹന വകുപ്പിന്റെ നേതൃത്വത്തിൽ നിലവിൽ ബസ് സർവീസ് ഇല്ലാത്ത പ്രദേശങ്ങളിലേക്ക് പുതിയ ബസ് റൂട്ടുകൾ കണ്ടെത്തുന്നതിന് ഇന്ന് പെരിന്തൽമണ്ണയിൽ ജനകീയ സദസ്സ്. ഇതിന്റെ തുടർച്ചയായി പുതിയ ബസ് റൂട്ടുകൾക്ക് നടപടി ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് ഗ്രാമീണ മേഖലകൾ. പൊതുജനങ്ങളിൽ നിന്ന് പുതിയ റൂട്ടുകളുടെ സാധ്യതകളെക്കുറിച്ച് കഴിഞ്ഞ 17 വരെ നിർദേശം ക്ഷണിച്ചിരുന്നു. 17 നിവേദനങ്ങളാണ് അധികൃതർക്ക് ലഭിച്ചത്. പഞ്ചായത്ത് ഭരണസമിതി അംഗങ്ങൾ, റസിഡ‍ന്റ്‌സ് അസോസിയേഷനുകൾ, വിവിധ സംഘടനകൾ എന്നിവരെല്ലാം നിവേദനം നൽകിയിട്ടുണ്ട്. ഇതിൽ എട്ടെണ്ണം പുതിയ റൂട്ടുകൾക്കുള്ള നിർദേശങ്ങളാണ്. ഈ റൂട്ടുകളിൽ ബസ് റൂട്ടിനുള്ള സാധ്യതകൾ പരിശോധിക്കാൻ മോട്ടർ വെഹിക്കിൾ ഇൻസ്‌പെക്‌ടർമാരെ ചുമതലപ്പെടുത്തിയതായി ജോയിന്റ് ആർടിഒ എം.രമേഷ് പറഞ്ഞു.

ഇവ ഇന്ന് ചേരുന്ന ജനകീയ സദസ്സിൽ ചർച്ച ചെയ്യും. തുടർന്ന് റൂട്ട് സ്‌കെച്ച് തയാറാക്കി പിഡബ്ല്യുഡി ഫിറ്റ്‌നസും മറ്റ് സാധ്യതകളും പരിശോധിച്ച് സർക്കാരിലേക്ക് സമർപ്പിക്കും. സർക്കാർ തലത്തിൽ വിശദ പരിശോധനയ്‌ക്ക് ശേഷം റൂട്ട് നോട്ടിഫൈ ചെയ്യും.

മറ്റ് 8 നിർദേശങ്ങൾ നിലവിൽ ബസ് റൂട്ടുകളുള്ളതും പുതിയ പദ്ധതിയുടെ ഭാഗമായി പരിഗണിക്കാൻ സാധിക്കാത്തവയുമാണ്. ഇന്ന് രണ്ടിന് പെരിന്തൽമണ്ണ നഗരസഭാ ഹാളിലാണ് ജനകീയ സദസ്സ്. ഇന്ന് അവതരിപ്പിക്കുന്ന നിർദേശങ്ങളും പരിഗണിക്കുമെന്ന് ജോയിന്റ് ആർടിഒ പറഞ്ഞു. മുൻപ് 14 കെഎസ്‌ആർടിസി ബസുകൾ സർവീസ് നടത്തിയിരുന്ന പെരിന്തൽമണ്ണ–വളാഞ്ചേരി റൂട്ട് സംബന്ധിച്ചും പരാതിയുണ്ടെന്നും ഇത് പ്രത്യേക അജൻഡയായി ഉൾപ്പെടുത്തിയിട്ടുണ്ടെന്നും അധികൃതർ പറഞ്ഞു. എംഎൽഎമാരുൾപ്പെടെയുള്ള ജനപ്രതിനിധികളും ബസുടമ– തൊഴിലാളി പ്രതിനിധികളും പൊലീസ്, പൊതുമരാമത്ത്, മോട്ടർ വാഹന വകുപ്പ്, കെഎസ്ആർടിസി ഉദ്യോഗസ്ഥരും പങ്കെടുക്കും
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/Le59EJtlZge2SmuDB0TtUF
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *