
Perinthalmanna Radio
Date: 23-08-2024
പെരിന്തൽമണ്ണ : കാപ്പ നിയമപ്രകാരം ഒരു വർഷത്തേക്ക് ജില്ലയിൽ പ്രവേശനവിലക്കുണ്ടായിരുന്ന പ്രതി വിലക്ക് മറികടന്ന് പ്രവേശിച്ചതിന് അറസ്റ്റിൽ. നിരവധി ക്രിമിനൽ, ലഹരിവിൽപ്പന കേസുകളിൽ പ്രതിയായ തേലക്കാട് നെച്ചിതൊടി മുഹമ്മദ് ഷിഹാബുദ്ദീൻ (38) ആണ് പെരിന്തൽമണ്ണയിൽ പോലീസിന്റെ പിടിയിലായത്. ജില്ലയിൽ പ്രവേശിച്ചതായി വിവരം ലഭിച്ചതിനെത്തുടർന്ന് പെരിന്തൽമണ്ണ എസ്.എച്ച്.ഒ. സുമേഷ് സുധാകരൻ, എസ്.ഐ. ഷിജോ സി. തങ്കച്ചൻ, ജില്ലാ ആന്റി നർക്കോട്ടിക് സ്‌ക്വാഡ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ ടൗണിൽനിന്ന് പിടികൂടിയത്. കാപ്പ നിയമപ്രകാരം ഈ മാസം ഏഴിനാണ് ഷിഹാബുദ്ദീന് പ്രവേശനവിലക്കേർപ്പെടുത്തിയ ഉത്തരവ് നടപ്പാക്കിയത്. ജില്ലാ പോലീസ് മേധാവിയുടെ മുൻകൂർ അനുമതിയില്ലാതെ ജില്ലയിൽ പ്രവേശിച്ചാൽ അറസ്റ്റ് ചെയ്ത് തുടർ നടപടിയെടുക്കും.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/Le59EJtlZge2SmuDB0TtUF
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
