
Perinthalmanna Radio
Date: 23-08-2025
പെരിന്തൽമണ്ണ : പെരുമ്പിലാവ്- നിലമ്പൂർ സംസ്ഥാന പാതയുടെ ഭാഗമായ പെരിന്തൽമണ്ണ- പട്ടാമ്പി റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് യുഡിഎഫ് പുലാമന്തോൾ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ കട്ടുപ്പാറയിൽ റോഡ് ഉപരോധിച്ചു.
മേലാറ്റൂർ മുതൽ പുലാമന്തോൾ വരെയുള്ള നവീകരണം വർഷങ്ങൾക്കു മുൻപ് ആരംഭിച്ചതാണ്. ഇതുവരെയും പൂർത്തിയാക്കാനായിട്ടില്ല. പലതവണ കരാറുകാരൻ പണി നിർത്തി. തുടർന്ന് കരാറുകാരനെ ഒഴിവാക്കിയ സാഹചര്യവും ഉണ്ടായി. റോഡിന്റെ പല ഭാഗങ്ങളിലും യാത്ര ദുസ്സഹമാണ്. കട്ടുപ്പാറ, പുളിങ്കാവ്, പുലാമന്തോൾ ഭാഗങ്ങളിൽ യാത്ര തീരെ പ്രയാസമാണ്. റോഡിന്റെ തകർച്ചമൂലം ദിനേനെ എന്നോണം വാഹനാപകടങ്ങളും ഉണ്ടാകുന്നുണ്ട്. ഈ സാഹചര്യത്തിലാണ് ഉപരോധസമരം നടത്തിയത്.
പെരിന്തൽമണ്ണ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ.കെ.മുസ്‌തഫ ഉദ്ഘാടനം ചെയ്‌തു. യുഡിഎഫ് പഞ്ചായത്ത് ചെയർമാൻ കെ.കുഞ്ഞിമുഹമ്മദ് ആധ്യക്ഷ്യം വഹിച്ചു. യുഡിഎഫ് കൺവീനർ കെ.ടി.ഇസ്സുദ്ദീൻ, മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് ഷിബു ചെറിയാൻ, ഡിസിസി എക്‌സിക്യൂട്ടീവ് അംഗം ഷാജി കട്ടുപ്പാറ, ഹംസു നടുത്തൊടി, വാർഡ് അംഗങ്ങളായ മുഹമ്മദ് കുട്ടി തോട്ടുങ്ങൽ, കെ.ടി.അഷ്കർ, ഷിബു വടക്കൻ പാലൂർ, റഷീദ് ചെമ്മലശ്ശേരി, ഹമീദ് കട്ടുപ്പാറ, റിയാസ് കട്ടുപ്പാറ, മണികണ്ഠൻ പുലാമന്തോൾ, പി.ടി.ഹാരിസ്, ഹസീബ് വളപുരം തുടങ്ങിയവർ നേതൃത്വം നൽകി.
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
