
Perinthalmanna Radio
Date: 23-08-2025
പെരിന്തൽമണ്ണ: എറണാകുളം- ഷൊർണൂർ മെമു സർവീസ് ഇന്നു മുതൽ നിലമ്പൂരിലേക്ക്. വിവിധ റെയിൽവേ സ്‌റ്റേഷനുകളിൽ രാത്രികാല മെമു സർവീസിന്റെ ആദ്യ വരവ് ആഘോഷമാക്കൊനൊരുങ്ങുകയാണ് യാത്രക്കാരും നാട്ടുകാരും. നിലമ്പൂരിലേക്കുള്ള മെമു സർവീസ് രാത്രി 8.35 ന് ഷൊർണൂരിൽ കേന്ദ്രമന്ത്രി ജോർജ് കുര്യൻ ഫ്ലാഗ് ഓഫ് ചെയ്യും. തുടർന്ന് വിവിധ റെയിൽവേ സ്‌റ്റേഷനിൽ യാത്രക്കാർ സ്വീകരണ പരിപാടികൾ സംഘടിപ്പിച്ചിട്ടുണ്ട്. അങ്ങാടിപ്പുറത്തും നിലമ്പൂരിലും മെമു സർവീസിന് ജനകീയ സ്വീകരണം നൽകും. ഓരോ മിനിറ്റ് വീതമാണ് സ്‌റ്റേഷനുകളിൽ മെമു ട്രെയിൻ നിർത്തുക.
രാത്രി ഷൊർണൂരിൽ നിന്ന് പുറപ്പെടുന്ന മെമു വല്ലപ്പുഴ (8.49), കുലുക്കല്ലൂർ (8.54), ചെറുകര(9.01), അങ്ങാടിപ്പുറം (9.10), പട്ടിക്കാട് (9.17), മേലാറ്റൂർ (9.25), വാണിയമ്പലം (9.42), നിലമ്പൂർ (10.05) എന്നിവിടങ്ങളിലാണ് നിർത്തുക. പുലർച്ചെ 3.40 ന് നിലമ്പൂരിൽ നിന്ന് ആരംഭിക്കുന്ന മെമു സർവീസിന് വാണിയമ്പലം (3.49), അങ്ങാടിപ്പുറം (4.24), ഷൊർണൂർ (4.55) എന്നിവിടങ്ങളിലാണ് സ്‌റ്റോപ്പ്.
*ദീർഘദൂര ട്രെയിനുകൾ അരികെ*
എറണാകുളം –ഷൊർണൂർ മെമു സർവീസ് ഇന്നു മുതൽ നിലമ്പുർ വരെയെത്തുമ്പോൾ യാത്രക്കാർക്ക് വിവിധ ദീർഘദൂര ട്രെയിനുകൾക്ക് അധിക കണക്‌ഷൻ ലഭിക്കും. എറണാകുളത്തു നിന്നുള്ള യാത്രക്കാർക്ക് ഷൊർണൂരിൽ നിന്ന് ട്രെയിൻ മാറി ക്കയറാതെ നേരിട്ട് നിലമ്പൂർ ഭാഗത്തേക്ക് യാത്ര ചെയ്യാം. നിലമ്പൂർ ഭാഗത്തു നിന്നുള്ള യാത്രക്കാർക്ക് ഷൊർണൂരിലെത്തി ട്രെയിൻ നോക്കി പരക്കം പായാതെ നേരിട്ട് രാവിലെ കണ്ണൂരിലേക്കും പോകാം. ഷൊർണൂരിൽ നിന്ന് കണ്ണൂരിലേക്കാണ് മെമുവിന്റെ തുടർയാത്ര. രാത്രിയിൽ ഷൊർണൂരിൽ നിന്ന് നിലമ്പൂരിലേക്കുള്ള മെമു സർവീസിൽ തിരുവനന്തപുരം ഭാഗത്തു നിന്ന് 8.30ന് എത്തുന്ന വന്ദേഭാരതിന് കണക്ക്ഷൻ ലഭിക്കും. മെമു സർവീസ് വൈകിയാൽ മാത്രം 9ന് എത്തുന്ന കണ്ണൂർ ജനശതാബ്‌ദി, 8.55ന്റെ നിസാമുദ്ദീൻ വീക്കിലി, 8.55ന്റെ പൂർണ വീക്ക്‌ലി എന്നിവയിൽ എത്തുന്ന യാത്രക്കാർക്ക് നിലമ്പൂരിലേക്ക് കണക്‌ഷൻ ലഭിച്ചേക്കും. പുലർച്ചെ നിലമ്പൂരിൽ നിന്ന് ആരംഭിക്കുന്ന മെമു സർവീസിൽ ഷൊർണൂരിൽ ഇറങ്ങി തൃശൂരിലെത്തിയാൽ 5.43ന് കന്യാകുമാരി എക്‌സ്പ്രസ്, 6.20 ന് കോട്ടയം വഴിയുള്ള മധുരൈ എക്‌സ്പ്രസ്, 6.25ന് കേരള സമ്പർക്ക് ക്രാന്തി കൊച്ചുവേളി, 6.25ന് കൊച്ചുവേളി വീക്കിലി, 6.25ന് കൊച്ചുവേളി എസ്എഫ്, 6.33ന് കൊച്ചുവേളി ഗരീബ് രഥ്(തിങ്കൾ, ബുധൻ, വെള്ളി), 6.40ന് ആലപ്പുഴ എസ്എഫ്, 7ന് ഗുരുവായൂർ എന്നിവയ്‌ക്ക് കണക്ഷൻ ലഭിക്കും. ഷൊർണൂരിൽ നിന്ന് കോഴിക്കോട് മാംഗ്ലൂർ ഭാഗത്തേക്ക് രാവിലെ 5.15 ന് മാംഗ്ലൂർ സ
