
Perinthalmanna Radio
Date: 23-09-2024
പെരിന്തൽമണ്ണ ∙ ഷൊർണൂർ–നിലമ്പൂർ റെയിൽവേ പാതയിൽ രാജ്യറാണി, കോട്ടയം എക്സ്പ്രസ് ട്രെയിനുകളിൽ കഴിഞ്ഞ ദിവസങ്ങളിൽ വൻതിരക്ക്. ഓണാവധി കഴിഞ്ഞുള്ള യാത്രക്കാരുടെ മടങ്ങിപ്പോക്കാണ് തിരക്ക് രൂക്ഷമാക്കിയത്.
4 ദിവസമായി ഏറെ പാടുപെട്ടാണ് വിവിധ സ്റ്റേഷനുകളിൽ നിന്ന് യാത്രക്കാർ കയറിപ്പറ്റിയത്. ഇന്നലെ വൈകിട്ട് കോട്ടയം എക്സ്പ്രസിൽ 14 കോച്ചുകളുണ്ടായിട്ടും കയറാൻ കഴിയാതെ ചില യാത്രക്കാർ മടങ്ങി. നിലമ്പൂരിൽനിന്ന് വിട്ടാൽ അങ്ങാടിപ്പുറത്തും വാണിയമ്പലത്തും മാത്രമാണ് കോട്ടയം ട്രെയിനിന് സ്റ്റോപ്പുള്ളത്.
കഴിഞ്ഞ ദിവസങ്ങളിലെ അനുഭവത്തിന്റെ അടിസ്ഥാനത്തിൽ തിരക്കു മൂലം രാജ്യറാണിയിൽ കയറാനാകില്ലെന്ന ആശങ്കയിൽ ഒട്ടേറെ യാത്രക്കാർ നിലമ്പൂരിൽനിന്ന് രാത്രി 8ന് പുറപ്പെട്ട പാസഞ്ചർ ട്രെയിനിലാണ് ഷൊർണൂരിലെത്തിയത്.
ചിലർ തൃശൂരിലെത്തി പൂങ്കുന്നം ഇറങ്ങി തിരുവനന്തപുരം വഴി ചെന്നൈയിലേക്കുള്ള എക്സ്പ്രസ് ട്രെയിനിലാണ് യാത്ര തുടർന്നത്. ഈ ട്രെയിനുകളിലെ തിരക്കും സ്വീകരിക്കേണ്ട മുൻകരുതലും സംബന്ധിച്ച് ട്രെയിൻടൈം കൂട്ടായ്മ സമൂഹമാധ്യമങ്ങൾ വഴി മുന്നറിയിപ്പ് നൽകിയിരുന്നു.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/Le59EJtlZge2SmuDB0TtUF
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ളുടെ വിരൽതുമ്പിൽ
