
Perinthalmanna Radio
Date: 23-09-2024
പെരിന്തൽമണ്ണ: അങ്ങാടിപ്പുറത്തെയും പെരിന്തൽമണ്ണയിലെയും ഗതാഗതക്കുരുക്കിനു പരിഹാരമായി ചാത്തനല്ലൂർ ഏഴുകണ്ണിപ്പാലത്തിനു സമീപം റെയിൽവേ അടിപ്പാത അനുവദിക്കണമെന്ന് പെരിന്തൽമണ്ണ മർച്ചന്റ്‌സ് അസോസിയേഷൻ ആവശ്യപ്പെട്ടു. ഗതാഗതക്കുരുക്കുമൂലം പൊതുജനങ്ങളും വ്യാപാരികളും വാഹനയാത്രക്കാരും വളരെ ദുരിതത്തിലാണ്. ഈ അടിപ്പാത യാഥാർഥ്യമായാൽ രണ്ടു പട്ടണങ്ങളിലെയും ഗതാഗതക്കുരുക്ക് ഒരുപരിധിവരെ കുറയ്ക്കാനാകുമെന്നും ആംബുലൻസുകൾക്കടക്കം കുരുക്കിൽപ്പെടാതെ ലക്ഷ്യസ്ഥാനത്തെത്താനാകുമെന്നും യോഗം വിലയിരുത്തി.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/Le59EJtlZge2SmuDB0TtUF
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
