
Perinthalmanna Radio
Date: 23-09-2025
അങ്ങാടിപ്പുറം: തിരൂർക്കാട് നെല്ലിക്കാപറമ്പിൽ പുലിഭീതി ഒഴിയുന്നില്ല. ഞായറാഴ്ച പകലാണ് വീണ്ടും പുലിയെ കണ്ടത്. രാവിലെ റബ്ബർ തോട്ടത്തിലൂടെ ജോലിക്ക് പോകുകയായിരുന്ന സ്ത്രീയും ഓട്ടോ ഡ്രൈവറുമാണ് പുലിയെ കണ്ടതായി പറഞ്ഞത്. പുലി സ്ത്രീയുടെ പിന്നാലെ നടന്നു പോകുന്നത് കണ്ട ഡ്രൈവർ ഒട്ടേ നിർത്തി വണ്ടിയിൽ കയറ്റിയതിന് ശേഷം സ്ത്രീക്ക് പുലിയെ കാണിച്ചു കൊടുക്കുകയായിരുന്നു.
വ്യാഴാഴ്ച രാത്രിയാണ് ആദ്യം പുലിയെ കണ്ടത്. രാത്രി പള്ളിയിലേക്കു പോകുകയായിരുന്ന പത്താം ക്ലാസ് വിദ്യാർഥിയാണ് തിരൂർക്കാട് നെല്ലിക്കാപ്പറമ്പിൽ പണി തീരാതെ കിടക്കുന്ന വീടിനു മുൻപിൽ പുലിയെ കണ്ടത്. ഇവിടെ നിന്ന് ഏകദേശം മുന്നൂറ് മീറ്റർ മാത്രം അകലത്താണ് വീണ്ടും പുലിയെ കണ്ടത്. പകൽ സമയത്തും പുലിയെ കണ്ടതോടെ ജനം ഏറെ ഭയത്തിലാണ്.
നാട്ടുകാർ യോഗം ചേർന്ന് ആക്ഷൻ കൗൺസിൽ രൂപ വത്കരിച്ചിട്ടുണ്ട്. പിരിവെടുത്ത് ക്യാമറ വാങ്ങി സ്ഥാപിക്കാനുള്ള ശ്രമത്തിലുമാണ്.
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
