
Perinthalmanna Radio
Date: 23-09-2025
പെരിന്തൽമണ്ണ: എരവിമംഗലം നവോദയ പാടത്ത് നഗരസഭ ഒരുക്കിയ നടപ്പാത വിത്ത് ബ്യൂട്ടി സ്പോട്ട് സന്ദർശകരെ ആകർഷിക്കുന്നു. പച്ചപ്പ് നിറഞ്ഞ പാട ശേഖരത്തിലൂടെയുള്ള പാതയുടെ ഇരു വശങ്ങളിലും വേലി തീർത്തും ചെടികൾ വച്ചും ഇരിപ്പിടങ്ങളൊരുക്കിയും നഗരസഭ സുന്ദരമാക്കി. ഉദ്ഘാടനത്തിന് മുൻപുതന്നെ നാട്ടിൻപുറത്തെ മനോഹര കാഴ്ച കാണാനും പ്രകൃതി ആസ്വദിക്കാനും നൂറുകണക്കിന് ആളുകളാണ് എരവിമംഗലത്ത് എത്തിയിരുന്നത്.
പ്രഭാത നടത്തക്കാർക്ക് നടത്തത്തിനൊപ്പം മറ്റു വ്യായാമങ്ങൾ ചെയ്യുന്നതിന് മിനി ഓപ്പൺ ജിം സൗകര്യവും ഇവിടെ ഒരുക്കിയിട്ടുണ്ട്.
ചുറ്റും പിടിപ്പിച്ച ഫാൻസി ലൈറ്റുകൾ രാത്രിയിലും മനോഹാരിത കൈവിടാതെ പ്രദേശത്തെ പ്രകാശ പൂരിതമാക്കുന്നു. നഗരസഭാധ്യക്ഷൻ പി.ഷാജി നടപ്പാത വിത്ത് ബ്യൂട്ടി സ്‌പോട്ട് നാടിനു സമർപ്പിച്ചു. ഉപാധ്യക്ഷ എ.നസീറ, കൗൺസിലർമാരായ കെ.സുബ്രഹ്‌മണ്യൻ, സി.പി.ഷെർളിജ എന്നിവർ പ്രസംഗിച്ചു.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/DTmqFQ9ysq78lvjIoR2yuX?mode=r_c
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
