
Perinthalmanna Radio
Date: 23-10-2024
പെരിന്തൽമണ്ണ: താലൂക്കിലെ അന്ത്യോദയ അന്നയോജന (എഎവൈ), മുൻഗണന (പിഎച്ച്എച്ച്) വിഭാഗങ്ങളിലെ റേഷൻ കാർഡുകളിൽ ഉൾപ്പെട്ട അംഗങ്ങളിൽ റേഷൻ മസ്‌റ്ററിങ്ങിൽ ഇ പോസ് മെഷീനിലെ സ്‌കാനറിൽ വിരൽ പതിയാത്തത് മൂലം മസ്‌റ്ററിങ് നടത്താൻ സാധിക്കാതെ വന്ന ചെറിയ കുട്ടികൾ, പ്രായമായവർ തുടങ്ങിയവർക്കായി ഐറിസ് സ്‌കാനറിന്റെ സേവനത്തോടെ നാളെ (24-10-24 വ്യാഴം) മസ്‌റ്ററിങ് ക്യാംപ് നടത്തും. രാവിലെ 10 മുതൽ വൈകിട്ട് 3 വരെ സിവിൽ സ്‌റ്റേഷനിലെ താലൂക്ക് സപ്ലൈ ഓഫിസിലാണ് ക്യാംപ്.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/Le59EJtlZge2SmuDB0TtUF
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
