മാലാപറമ്പിലെ ഓയിൽ ചോർച്ച വാഹനങ്ങൾക്ക് കെണിയായി

Share to


Perinthalmanna Radio
Date: 23-10-2025

പെരിന്തൽമണ്ണ ∙ അങ്ങാടിപ്പുറം –വളാഞ്ചേരി റോഡിൽ മാലാപറമ്പ് ഭാഗത്ത് വാഹനത്തിൽ നിന്നുണ്ടായ ഓയിൽ ചോർച്ച വാഹനങ്ങൾക്ക് കെണിയായി. എംഇഎസ് മെഡിക്കൽ കോളജ് പരിസരത്തെ കൊടും വളവോടു കൂടിയ ഇറക്കത്തിലാണ് വാഹനത്തിൽനിന്ന് ലീക്കായി ഓയിൽ റോഡിൽ പരന്നു കിടന്നത്. ഇരുചക്ര വാഹനങ്ങൾ ഓയിലിൽ വഴുതി മറിഞ്ഞു. യാത്രക്കാർക്ക് നിസ്സാര പരുക്കേറ്റു. നാട്ടുകാരും യാത്രക്കാരും സഹായം തേടിയതിന്റെ അടിസ്ഥാനത്തിൽ രാവിലെ 8.15നു പെരിന്തൽമണ്ണ അഗ്നിരക്ഷാ നിലയത്തിൽ നിന്ന് സ്റ്റേഷൻ ഓഫിസർ ബാബുരാജിന്റെ നേതൃത്വത്തിൽ എത്തിയ സീനിയർ ഫയർ ആൻഡ് റെസ്ക്യു ഓഫിസർ സുർജിത്ത്, ഫയർ ആൻഡ് റെസ്ക്യു ഓഫിസർമാരായ രാജേഷ്, സുജിത്ത്, നവീൻ, ഹോംഗാർഡ് ജയപ്രകാശ് എന്നിവർ ഓയിൽ നീക്കി ഈർച്ചപ്പൊടിയിട്ട് അപകട ഭീഷണി ഒഴിവാക്കി.
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *