വോട്ടർപട്ടികയിലെ ക്രമക്കേട്; യുഡിഎഫ് ഉപരോധം 27-ന്

Share to


Perinthalmanna Radio
Date: 23-10-2025

പെരിന്തൽമണ്ണ : മുനിസിപ്പൽ തിരഞ്ഞെടുപ്പിനു വേണ്ടി തയ്യാറാക്കുന്ന വോട്ടർപട്ടികയിൽനിന്ന് നിലവിലുള്ള വോട്ടർമാരെ വ്യാജ അപേക്ഷകൾ നൽകി വെട്ടിനിരത്താൻ സിപിഎം നേതൃത്വം നൽകുന്ന നഗരസഭാ ഭരണകൂടം ശ്രമിക്കുന്നതായി യുഡിഎഫ്. ഇതിനെതിരേ പെരിന്തൽമണ്ണ മുനിസിപ്പൽ യുഡിഎഫ് കമ്മിറ്റിയുടെ നേതൃത്വത്തിൽ 27-ന് രാവിലെ 10-ന് പെരിന്തൽമണ്ണ മുനിസിപ്പൽ ഓഫീസ് ഉപരോധിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. രാവിലെ 9.30-ന് ഊട്ടി റോഡിലെ സർവീസ് സഹകരണബാങ്ക് പരിസരത്തുനിന്ന് തുടങ്ങുന്ന പ്രതിഷേധ മാർച്ച്ച്ചിൽ യുഡിഎഫിന്റെ എംഎൽഎമാരും ജില്ലാ, സംസ്ഥാന നേതാക്കളും പ്രസംഗിക്കും.
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *