മികവിന്റെ തിളക്കത്തിൽ പെരിന്തൽമണ്ണ ട്രോമാകെയർ

Share to


Perinthalmanna Radio
Date: 22-10-2025

പെരിന്തൽമണ്ണ : 1992-ൽ മലപ്പുറം- മഞ്ചേരി റൂട്ടിൽ പാണായിയിൽ വെച്ച് ജീപ്പും ബസും കൂട്ടിയിടിച്ച് ആറു പേരുടെ മരണത്തിന് ഇടയാക്കിയ അപകടത്തിൽ രക്ഷാ പ്രവർത്തനത്തിൽ പങ്കെടുത്തയാളായിരുന്നു അന്ന് വിദ്യാർഥിയായിരുന്ന കെ.പി. പ്രതീഷ്. ഈ സാമൂഹികപ്രവർത്തകന്റെ ചിന്തയിൽനിന്ന് രൂപംകൊണ്ട മലപ്പുറം ജില്ലാ ട്രോമാകെയറിന്റെ ഭാഗമായ പെരിന്തൽമണ്ണ ട്രോമാകെയർ ഈ വർഷം 293 ദിവസങ്ങൾകൊണ്ട് 520-ഓളം പ്രവർത്തനങ്ങളുമായി മികവിന്റെ തിളക്കത്തിലാണ്. അപകടസമയങ്ങളിൽ രക്ഷാപ്രവർത്തനം നടത്തുന്നതിനായി 1,20,000-ത്തിലധികം ആളുകൾക്ക് ട്രോമാകെയർ ഇതിനകം പരിശീലനം നൽകിയിട്ടുണ്ട്. കേന്ദ്രസർക്കാരിന്റെ ലഹരിക്കെതിരെയുള്ള പദ്ധതിയായ നഷാ മുക്ത അഭയാനിന്റെ ജില്ലാ നോഡൽ ഏജൻസി അംഗീകാരവും നേടാനായിട്ടുണ്ട്. ജില്ലാ ഭരണകൂടവും ജില്ലാ സാമൂഹികനീതി വകുപ്പും ട്രോമാകെയറും സംയുക്തമായി കെയർ പദ്ധതി ആരംഭിച്ചിട്ടുണ്ട്. ഭിന്നശേഷിക്കാർ, വയോജനങ്ങൾ, ട്രാൻസ്‌ജെൻഡേഴ്സ്, സ്ത്രീകൾ, കുട്ടികൾ തുടങ്ങിയവരെ സംരക്ഷിക്കുന്ന പദ്ധതിയാണ് കെയർ പദ്ധതി. ഇതിന്റെ ഭാഗമായി 24 മണിക്കൂറും മഞ്ചേരി മെഡിക്കൽ കോളേജിൽ ട്രോമാകെയർ എയ്ഡ് പോസ്റ്റ് പ്രവർത്തിച്ചുവരുന്നുണ്ട്. ഒഴുക്കിൽപ്പെട്ട നിരവധി പേരെ രക്ഷിക്കാനും അഗ്നിരക്ഷാസേന, പോലീസ്, സൈന്യം എന്നിവരോടൊപ്പം വിവിധ രക്ഷാപ്രവർത്തനങ്ങളിൽ ഏർപ്പെടാനും മുന്നിട്ടിറങ്ങിയ കൂട്ടായ്മയാണിത്. ലീഡർ ജബ്ബാർ ജൂബിലിയുടെ നേതൃത്വത്തിൽ കേരള വനം വകുപ്പിന്റെ അംഗീകൃത സർപ്പ റെസ്ക്യൂവർമാർ അടങ്ങുന്ന 19 വനിതകൾ ഉൾപ്പെടെ അൻപതോളം പേർ സജീവ പ്രവർത്തകരായുണ്ട്.
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *