
Perinthalmanna Radio
Date: 23-11-2024
പെരിന്തൽമണ്ണ : പെരിന്തൽമണ്ണ ട്രാഫിക് ജങ്ഷൻ വികസിപ്പിക്കാൻ ഭൂമി ഏറ്റെടുക്കേണ്ടി വരുമ്പോൾ പെരിന്തൽമണ്ണ നഗരത്തിലെ 300-ലേറെ വ്യാപാരികൾക്ക് സ്ഥാപനം ഒഴിവാക്കേണ്ടി വരുമെന്നും ഇത് അംഗീകരിക്കാൻ ആവില്ലെന്നും മർച്ചന്റ്സ് അസോസിയേഷൻ ഭാരവാഹികൾ. കിഫ്ബി വഴി 57.78 കോടി ചെലവഴിച്ച് ജങ്ഷൻ നവീകരിക്കുമ്പോൾ കോഴിക്കോട്, ഊട്ടി, പട്ടാമ്പി, മണ്ണാർക്കാട് റോഡുകളിലെ നൂറുകണക്കിനു വ്യാപാരികൾ വഴിയാധാരമാകും. പെരിന്തൽമണ്ണയിലെ ഗതാഗതക്കുരുക്കിന് ഒരാടംപാലം ബൈപ്പാസ് ആണ് പരിഹാരം. വ്യാപാരികളെ ദോഷകരമായി ബാധിക്കുന്ന പദ്ധതിയുമായി മുന്നോട്ടു പോയാൽ നിയമത്തിന്റെ വഴിയിലേക്ക് നീങ്ങുമെന്നും അസോസിയേഷൻ ഭാരവാഹികൾ പറഞ്ഞു.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/HVttgTxHYWILR97GONuytr
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
