
Perinthalmanna Radio
Date: 23-12-2023
സംസ്ഥാനത്തെ പതിനാലായിരത്തോളം റേഷൻ കടകളിലൂടെ 10 രൂപയ്ക്ക് കുപ്പിവെള്ളം വിൽക്കുന്ന ‘സുജലം’ പദ്ധതിക്ക് ഇന്നു തുടക്കമാകും. ഭക്ഷ്യ പൊതുവിതരണ വകുപ്പിന്റെ നേതൃത്വത്തിൽ ജലവിഭവ വകുപ്പുമായി സഹകരിച്ചുള്ള പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ഇന്നുച്ചയ്ക്ക് 2 മണിക്ക് തിരുവനന്തപുരം തൈക്കാട് ഗവ. റെസ്റ്റ് ഹൗസ് ഹാളിൽ മന്ത്രി ജി.ആർ.അനിൽ നിർവഹിക്കും. ജലവിഭവ വകുപ്പിനു കീഴിലുള്ള കേരള ഇറിഗേഷൻ ഇൻഫ്രാസ്ട്രക്ചർ ഡവലപ്മെന്റ് കോർപറേഷൻ ലിമിറ്റഡിന്റെ അധീനതയിൽ ഉൽപാദിപ്പിക്കുന്ന ‘ഹില്ലി അക്വാ’ ബ്രാൻഡിലെ കുടിവെള്ളമാണ് ഈ പദ്ധതിയിലൂടെ റേഷൻകടകൾ വഴി വിൽപന നടത്തുന്നത്. കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലെ റേഷൻ കടകളിലാണ് ആദ്യ ഘട്ടത്തിൽ പദ്ധതി നടപ്പാക്കുക.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/Dh50VB5MWGy5FkMpa4yo09
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
