
Perinthalmanna Radio
Date: 23-12-2023
മലപ്പുറം: 2024 മാർച്ചിനു മുൻപായി ജില്ലയിലെ റെയിൽവേ സ്റ്റേഷനുകളുടെ വികസനം പൂർത്തിയാക്കുമെന്ന് ഡിവിഷനൽ റെയിൽവേ മാനേജർ അരുൺകുമാർ ചതുർവേദി. അമൃത് ഭാരത് പദ്ധതിയിൽ ഉൾപ്പെടുത്തി നവീകരിക്കുന്ന സ്റ്റേഷനുകളിലെ ജോലികൾ വിലയിരുത്താൻ എത്തിയതായിരുന്നു അദ്ദേഹം.
ലോക്സഭാ തിരഞ്ഞെടുപ്പിന് മുൻപായി നവീകരണ ജോലികൾ പൂർത്തിയാക്കാനുള്ള ശ്രമമാണ് നടക്കുന്നത്. കഴിഞ്ഞ ദിവസം പ്രത്യേക ട്രെയിനിൽ എത്തിയ സംഘം കുറ്റിപ്പുറം, തിരൂർ സ്റ്റേഷനുകൾ സന്ദർശിച്ചു. കുറ്റിപ്പുറത്തെ ലിഫ്റ്റ് സംവിധാനം സംഘം പരിശോധിച്ചു. കുറ്റിപ്പുറം രണ്ടാം പ്ലാറ്റ്ഫോമിലെ മേൽക്കൂര നിർമാണ ജോലികളും പാർക്കിങ് സ്ഥലത്തിന്റെ വികസനവും വിലയിരുത്തി. നിർമാണ സാമഗ്രികളുടെ ഗുണമേന്മയും സംഘം പരിശോധിച്ചു. എഡിആർഎം എസ്.ജയകൃഷ്ണൻ, ഡപ്യൂട്ടി ചീഫ് എൻജിനീയർ എ.വി.ശ്രീകുമാർ തുടങ്ങിയവരും സംഘത്തിൽ ഉണ്ടായിരുന്നു.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/Dh50VB5MWGy5FkMpa4yo09
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
