
Perinthalmanna Radio
Date: 23-12-2023
പെരിന്തൽമണ്ണ: കേരള ഹയർ സെക്കണ്ടറി ടീച്ചേർസ് യൂണിയൻ (കെ എച്ച് എസ് ടി യു ) പെരിന്തൽമണ്ണ സബ് ജില്ലാ സമ്മേളനം നടത്തി. പെരിന്തൽമണ്ണ ഗവ:ഗേൾസ് ഹയർ സെക്കണ്ടറി സ്കൂളിൽ നടന്ന സമ്മേളനം കെഎച്ച്എസ്ടിയു സംസ്ഥാന സെക്രട്ടറി സിഎഎൻ ഷിബിലി ഉദ്‌ഘാടനം ചെയ്തു. മാനവികമാകണം ഇന്ത്യാ – സുരക്ഷിതമാവണം കേരളം- കരുതലാവണം വിദ്യാഭ്യാസം എന്ന സമ്മേളന പ്രമേയത്തിൽ ഗവ: ഗേൾസ് ഹയർ സെക്കണ്ടറി സ്കൂൾ ഹെഡ് മാസ്റ്റർ പി സക്കീർ ഹുസൈൻ മുഖ്യ പ്രഭാഷണം നടത്തി. സബ്ജില്ല പ്രസിഡന്റ് വി പി മുഹമ്മദ് അഷ്റഫ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ കമ്മിറ്റി അംഗം സി അസീസ് കട്ടുപ്പാറ, സിടി നൗഷാദ് അലി, കെ ശംസുദ്ധീൻ, സി അബ്ദുൽ മജീദ്, വി സി മുഹമ്മദ് നസീൽ, വി ഇസ്ഹാഖ്, റഫീഖ് കെ, എ കെ റബീഅത് എന്നിവർ പ്രസംഗിച്ചു. ജനറൽ സെക്രട്ടറി സി പി അൻവർ സ്വാഗതവും കെ മുഹമ്മദ് നന്ദിയും പറഞ്ഞു.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/Dh50VB5MWGy5FkMpa4yo09
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
