സുരക്ഷക്കായി പെരിന്തൽമണ്ണയിൽ വൻ പോലീസ് സന്നാഹം

Share to


Perinthalmanna Radio
Date: 23-12-2025

പെരിന്തൽമണ്ണ: സുരക്ഷക്കായി പെരിന്തൽമണ്ണയിൽ വൻ പോലീസ് സന്നാഹം. ജില്ലയിലെ വിവിധ സ്റ്റേഷനുകളിൽ നിന്നായി മുന്നൂറോളം പോലീസുകാരെയാണ് നഗരത്തിൽ വിന്യസിച്ചിരിക്കുന്നത്. പെരിന്തൽമണ്ണയിൽ കഴിഞ്ഞ ദിവസം നടന്ന ആക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് പെരിന്തൽമണ്ണയിൽ വൻ സുരക്ഷാ സംവിധാനം പോലീസ് ഒരുക്കിയിരിക്കുന്നത്.

പെരിന്തൽമണ്ണയിൽ സിപിഐഎം ഓഫീസിന് കല്ലെറിഞ്ഞെന്ന് ആരോപിച്ച് സിപിഐഎം പ്രവർത്തകർ നടത്തിയ പ്രതിഷേധ പ്രകടനത്തിലാണ് ലീഗ് ഓഫീസിന് നേരെ കല്ലേറ് ഉണ്ടായത്. സംഭവ സ്ഥലത്ത് സംഘർഷ സാധ്യത കണക്കിലെടുത്ത് പെരിന്തൽമണ്ണ നഗരത്തിൽ വൻ  സുരക്ഷയാണ് പോലീസ് ഏർപ്പെടുത്തിയിട്ടുള്ളത്.

അനുമതിയില്ലാതെ പെടുന്നനെയുള്ള പ്രകടനങ്ങൾ നടത്തുന്നതും റോഡ് തടസ്സപ്പെടുത്തുന്നത് തടയാനും അക്രമികളുടെ അഴിഞ്ഞാട്ടം ഇല്ലാതാക്കാനുമാണ് ജില്ലാ പോലീസ് മേധാവിയുടെ നിർദ്ദേശ പ്രകാരം പെരിന്തൽമണ്ണ ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ നഗരത്തിലെ വിവിധ  പ്രദേശങ്ങളിൽ പോലീസ് സേനയെ സജ്ജമാക്കി നിർത്തിയിട്ടുള്ളത്.

അതേസമയം മുസ്ലിം ലീഗ് ഓഫീസ് ആക്രമണവുമായി ബന്ധപ്പെട്ട് അഞ്ച് സിപിഐഎം പ്രവർത്തകരെയാണ് പെരിന്തൽമണ്ണ പോലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത്. മുസ്ലിം ലീഗ് പെരിന്തൽമണ്ണ മണ്ഡലം സെക്രട്ടറി കൊളക്കാടൻ അസീസ് നൽകിയ പരാതിയിലാണ് പോലീസ് കേസെടുത്തിട്ടുള്ളത്. 14 പേർക്ക് എതിരെയാണ് ലീഗ് ഓഫീസ് ആക്രമണവുമായി ബന്ധപ്പെട്ട് യുഡിഎഫ് പരാതി നൽകിയിട്ടുള്ളത്.
———————————————
Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *