
Perinthalmanna Radio
Date: 24-01-2024
അങ്ങാടിപ്പുറം : കോഴിക്കോട്- പാലക്കാട് ദേശീയ പാതയിൽ മേൽപ്പാലത്തിനു താഴെ മുതുവറ ക്ഷേത്രത്തിനു സമീപമുള്ള അരയാലിനു ചുറ്റും തറ കെട്ടി പൂന്തോട്ടം നിർമ്മിച്ച് സ്നേഹാരാമം ഒരുക്കി ലെൻസ്ഫെഡ് അങ്ങാടിപ്പുറം യൂണിറ്റ്. ഒന്നര ലക്ഷം രൂപ ചെലവിൽ ‘എന്റെ അങ്ങാടിപ്പുറം’ എന്ന പേര് എഴുതി മനോഹരമാക്കിയ സ്നേഹാരാമം പദ്ധതിയുടെ ഉദ്ഘാടനം മഞ്ഞളാംകുഴി അലി എം.എൽ.എ നിർവഹിച്ചു. അങ്ങാടിപ്പുറം പഞ്ചായത്ത് പ്രസിഡന്റ് കോഴിപ്പാട്ടിൽ സഈദ അധ്യക്ഷത വഹിച്ചു.
ലെൻസ്ഫെഡ് യൂണിറ്റ് പ്രസിഡന്റ് പി. ഷിഹാബുദ്ദീൻ, ജില്ലാ പ്രസിഡന്റ് അമീർ പാതാരി, അങ്ങാടിപ്പുറം പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷബീർ കറുമുക്കിൽ, വാർഡംഗം കെ.ടി. നാരായണൻ, ബ്ലോക്ക് പഞ്ചായത്തംഗം കെ. ദിലീപ്, പഞ്ചായത്ത് അംഗങ്ങളായ വാക്കാട്ടിൽ സുനിൽ ബാബു, ബി. രതീഷ്, രത്നകുമാരി, പഞ്ചായത്ത് സെക്രട്ടറി സി.കെ. അജയകുമാർ, മുതുവറ ക്ഷേത്രം മാതൃസമിതി അംഗം തങ്കം രാമചന്ദ്രൻ, ലെൻസ് ഫെഡ് യൂണിറ്റ് ഖജാൻജി എ.പി. അനുരാഗ് തുടങ്ങിയവർ സംസാരിച്ചു. ഈ പദ്ധതി പ്രാവർത്തികമാക്കാൻ നേതൃസ്ഥാനത്ത് പ്രവർത്തിച്ച പി.ആർ. അരുണിനെ ആദരിച്ചു.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/Dh50VB5MWGy5FkMpa4yo09
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
