
Perinthalmanna Radio
Date: 24-01-2025
പെരിന്തൽമണ്ണ : പുലാമന്തോൾ- മേലാറ്റൂർ പാത നവീകരണ കരാറുകാരനെ നീക്കിയതിനാൽ ശേഷിക്കുന്ന പ്രവൃത്തിയുടെ എസ്റ്റിമേറ്റ് അന്തിമ ഘട്ടത്തിൽ. 2020ൽ റീബിൽഡ് കേരള പദ്ധതിയിൽ 144 കോടിയുടെ പദ്ധതി തയാറാക്കി 139 കോടി രൂപക്ക് ടെൻഡർ നടത്തി പ്രവൃത്തി തുടങ്ങി നാലുവർഷം കഴിഞ്ഞിട്ടും 53 ശതമാനം എത്തിയപ്പോഴാണ് കരാറുകാരനെ നീക്കിയത്.
നാലു വർഷത്തിന് ഇടയിൽ പലപ്പോഴായി മൂന്നോ നാലോ മാസമാണ് പ്രവൃത്തി നടന്നത്. റോഡ് കെ.എസ്.ടി.പിക്ക് വിട്ടു നൽകിയതിനാൽ അവരാണ് പ്രവൃത്തി പൂർത്തിയാക്കേണ്ടതും മേൽനോട്ടം വഹിക്കേണ്ടതും. സമയ ബന്ധിതമായി പ്രവൃത്തി നടത്താത്തതിന് കരാറുകാരും ഉദ്യോഗസ്ഥരും കുറ്റക്കാർ ആണെന്നാണ് ആക്ഷേപം. ബാക്കി നിർമാണം പൂർത്തിയാക്കാൻ സർക്കാർ രണ്ടാമത് വിശദ എസ്റ്റിമേറ്റ് തയാറാക്കി റീബിൽഡ് കേരളയിൽ നിന്നും വേൾഡ് ബാങ്കിൽ നിന്നും അനുമതി വാങ്ങണം.
പൂർത്തിയാക്കിയ 53 ശമാനത്തിൽ പത്ത് ശതമാനത്തിൽ താഴെയുള്ള പ്രവൃത്തിക്ക് മാത്രമാണ് പണം അനുവദിക്കാനുള്ളത്. ഇത് കൂടി ചേർത്താൽ 75 കോടിക്കടുത്ത് തുക ഇതിനകം ചെലവിട്ടു. 2020ൽ തയാറാക്കിയ പദ്ധതി 2016ലെ മരാമത്ത് നിരക്ക് വെച്ചായിരുന്നു. പുതിയ എസ്റ്റിമേറ്റ് 2021ലെ നിരക്ക് പ്രകാരമാണ്. ശേഷിക്കുന്ന 65 കോടി രൂപക്ക് തീരേണ്ടിയിരുന്ന പ്രവൃത്തിക്ക് അഞ്ചു വർഷത്തിന് ശേഷമുള്ള നിരക്ക് പ്രകാരം എസ്റ്റിമേറ്റ് തയാറാക്കുമ്പോൾ ഉയർന്ന തുകയാവും. കുറഞ്ഞത് 90 മുതൽ നൂറു കോടി രൂപയുടെയെങ്കിലും എസ്റ്റിമേറ്റാണ് തയാറാകുന്നത്.
എസ്റ്റിമേറ്റ് അന്തിമ ഘട്ടത്തിലാണെന്ന് കെ.എസ്.ടി. പി എൻജിനീയറിങ് വിഭാഗം അറിയിച്ചു. ഫലത്തിൽ സമയ ബന്ധിതമായി പ്രവൃത്തി നടത്താത്തത് കൊണ്ട് മാത്രം ഈ റോഡ് പ്രവൃത്തിയുടെ പേരിൽ കോടി കളാണ് അധികം ചെലവിടേണ്ടി വരികയെന്നും ചൂണ്ടി കാണിക്കപ്പെടുന്നു. സംസ്ഥാന പൊതു മരാമത്ത് വിഭാഗത്തിലെയും കെ.എസ്.ടി.പിയുടയും വലിയ അനാസ്ഥയുടെ അടയാളമാണ് പലവട്ടം നിയമസഭയിൽ അവതരിപ്പിക്കപ്പെട്ട ഈ റോഡ് പ്രവൃത്തി.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/Kw2z7JE7mRXJuiFDiLrY8H
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
