
Perinthalmanna Radio
Date: 24-01-2025
പെരിന്തൽമണ്ണ: അപൂർവമായി കാണാറുള്ള, വംശനാശ ഭീഷണി നേരിടുന്ന ചിത്രവവ്വാലിനെ പെരിന്തൽമണ്ണ അങ്ങാടിപ്പുറത്ത് കണ്ടെത്തി. അങ്ങാടിപ്പുറം ഏറാന്തോട് മീൻകുളത്തിക്കാവിനു സമീപം തോണിക്കര റോഡിൽ മറുകര മുഹമ്മദ് നിസാറിന്റെ വീടിനു സമീപത്തുനിന്നാണ് ചിത്രവവ്വാലിനെ കണ്ടെത്തിയത്. പെയിന്റഡ് ബാറ്റ്, ബട്ടർഫ്ലൈ ബാറ്റ് എന്നൊക്കെ അറിയപ്പെടുന്ന ഈ വവ്വാൽ ബംഗ്ലാദേശ്, ഇന്ത്യ, ചൈന, വിയറ്റ്നാം, ശ്രീലങ്ക, തായ്‍ലാൻഡ് തുടങ്ങിയ രാജ്യങ്ങളിൽ അപൂർവമായി മാത്രം കണ്ടുവരുന്നവയാണ്.
കെറിവോള പിക്ട എന്നാണ് ശാസ്ത്രീയനാമം. ഓറഞ്ച് നിറത്തിലുള്ള ജീവിയെ കണ്ട് ആദ്യം പൂമ്പാറ്റയാണെന്നു കരുതിയ മുഹമ്മദ് നിസാറിന് പിന്നീട് വവ്വാലുമായി രൂപസാദൃശ്യംതോന്നി പെരിന്തൽമണ്ണ ഫയർസ്റ്റേഷനിൽ വിവരമറിയിക്കുകയായിരുന്നു. ഫയർസ്റ്റേഷനിൽനിന്ന് അറിയിച്ചതനുസരിച്ച് സിവിൽ ഡിഫൻസ് വൊളന്റിയറും വനംവകുപ്പ് അനിമൽ റെസ്‌ക്യൂവറുമായ പി. മുസമ്മിൽ, പോസ്റ്റ് വാർഡൻ ഷിഹാബ് ചോലക്കൽ എന്നിവർ സ്ഥലത്തെത്തി സുരക്ഷിതമായി പിടിച്ച് കൂട്ടിലാക്കുകയായിരുന്നു. ചിത്രവവ്വാൽ ഇപ്പോൾ ഇവരുടെ പരിചരണത്തിലാണ്.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/Kw2z7JE7mRXJuiFDiLrY8H
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
