
Perinthalmanna Radio
Date: 24-01-2025
പെരിന്തൽമണ്ണ: കൃഷി വകുപ്പിലെ നവാഗത പദ്ധതികളുടെ ഭാഗമായുള്ള പെരിന്തൽമണ്ണ ഫ്ലോറി വില്ലേജ് ഔദ്യോഗികമായി ഉദ്‌ഘാടനം ചെയ്തു. കാർഷിക വികസന കർഷക ക്ഷേമ വകുപ്പിന്റെ കീഴിൽ പുഷ്പ കൃഷിയിൽ സമഗ്ര വികസനം എന്ന ആശയം മുൻനിർത്തി നടപ്പിലാക്കിയ പദ്ധതിയിൽ 25 നിറ വൈവിധ്യത്തിലുള്ള കട്ട് ഫ്ലവർ വിഭാഗത്തിൽ പെട്ട ഓർക്കിഡ് തൈകൾ പദ്ധതിയിൽ ഉൾപെട്ട 25 കർഷകർക്ക് വിതരണം ചെയ്തു. പുഷ്പ കൃഷി വികസനത്തിൽ വിവിധ സാധ്യതകളെ പ്രയോജനപ്പെടുത്തുക, കർഷകരുടെ വരുമാനം വർദ്ധിപ്പിക്കുക, എന്നിവയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങൾ. പെരിന്തൽമണ്ണ കൃഷി അസിസ്റ്റൻറ് ഡയറക്ടർ റിയാ ജോസഫിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ പെരിന്തൽമണ്ണ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് അഡ്വക്കേറ്റ് എ കെ മുസ്തഫ തൈകളുടെ വിതരണവും നിർവ്വഹിച്ചു. കൃഷി ഡെപ്യൂട്ടി ഡയറക്ടർ (ഹോർട്ടികൾച്ചർ) ഡോ. വിവെന്‍സി പദ്ധതി വിശദീകരണം നടത്തി. കർഷകരെ നൂതന കൃഷി സാധ്യതകളിലേക്ക് കൈപിടിച്ചു കയറ്റുകയാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. വിപണിയിൽ ആവശ്യകതയേറിയ ഓർക്കിഡ് ഇനങ്ങൾ കൃഷി ചെയ്ത് കർഷകർക്ക് സ്ഥിര വരുമാനം ഉറപ്പ് വരുത്തുകയാണ് മറ്റൊരു ഉദ്ദേശം മലപ്പുറം ജില്ല മാർക്കറ്റിംഗ് എ ഡി എ മെഹറുനീസ ,കൃഷി വകുപ്പിലെ വിവിധ പദ്ധതികളായ ആത്മ, സംസ്ഥാന ഹോർട്ടികൾച്ചർ മിഷൻ, പച്ചക്കറി വികസന പദ്ധതി, ഭാരതീയ പ്രകൃതി കൃഷി എന്നിവയിലെ ഉന്നത ഉദ്യോഗസ്ഥരും പങ്കെടുത്തു.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/Kw2z7JE7mRXJuiFDiLrY8H
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
