
Perinthalmanna Radio
Date: 24-01-2026
അങ്ങാടിപ്പുറം: ദേശീയ പാതയിൽ അങ്ങാടിപ്പുറം ജംക്ഷനിലെ ഗതാഗതക്കുരുക്കിന് പരിഹാരമാകുന്ന ഒരാടംപാലം – വൈലോങ്ങര ബൈപാസിന് ഭൂമി വിട്ടു കൊടുത്തവർക്ക് രണ്ട് ദിവസത്തിനകം നഷ്ട പരിഹാരത്തുക നൽകുമെന്ന് മഞ്ഞളാംകുഴി അലി എംഎൽഎ. 3.24 കോടി രൂപയാണ് ഭൂമിയുടെ വിലയായി വിതരണം ചെയ്യുന്നത്. നിലവിലെ ഒരാടംപാലം – വൈലോങ്ങര റോഡ് വീതി കൂട്ടിയാണ് ബൈപാസായി വിപുലീകരിക്കുന്നത്. 1.0597 ഹെക്ടർ ഭൂമി ഏറ്റെടുത്താണ് പഴയ വീതി കുറഞ്ഞ റോഡിനോട് കുട്ടിച്ചേർക്കുന്നത്.
ബൈപാസ് വരുന്നതോടെ മലപ്പുറം, മഞ്ചേരി ഭാഗത്തു നിന്ന് വരുന്ന വാഹനങ്ങൾക്ക് അങ്ങാടിപ്പുറം തളി ജംക്ഷനിൽ എത്താതെ ബൈപാസ് വഴി കോട്ടയ്ക്കൽ, വളാഞ്ചേരി, പുലാമന്തോൾ ഭാഗത്തേക്ക് പോകാൻ കഴിയും.
കോട്ടയ്ക്കൽ, വളാഞ്ചേരി, പുലാമന്തോൾ ഭാഗത്തു നിന്ന് വരുന്ന വാഹനങ്ങൾക്ക് പ്രധാന ജംക്ഷനിൽ വരാതെ മലപ്പുറം, മഞ്ചേരി ഭാഗത്തേക്കും പോകാം.
മലപ്പുറം, മഞ്ചേരി ഭാഗത്തു നിന്ന് വരുന്ന വാഹനങ്ങളും കോട്ടയ്ക്കൽ, വളാഞ്ചേരി, പുലാമന്തോൾ ഭാഗത്തു നിന്ന് വരുന്ന വാഹനങ്ങളും ഒരേസമയം കൂട്ടത്തോടെ തളി ജംക്ഷനിൽ എത്തുന്നതിനൊപ്പം പെരിന്തൽമണ്ണ ഭാഗത്ത് നിന്നുള്ള വാഹനങ്ങളും കൂടി വരുന്നതോടെയാണ് അങ്ങാടിപ്പുറത്തെ കുരുക്കിന് വഴിവയ്ക്കുന്നത്.
ബൈപാസ് പൂർത്തിയാകുന്നതോട ജംക്ഷനിലെ കുരുക്കിന് വലിയ ആശ്വാസമാണ് ലഭിക്കുക. സർക്കാരിലും ഉദ്യോഗസ്ഥ തലത്തിലും ഏറെ സമ്മർദം ചെലുത്തിയാണ് ഭൂമി ഉടമകൾക്ക് നൽകാനുള്ള തുക ലഭ്യമാക്കുന്നതെന്നും എംഎൽഎ പറഞ്ഞു.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/FXWqNeniWKuCY5QVi7FWIs
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
