
Perinthalmanna Radio
Date: 24-02-2026
മങ്കട: പാലക്കത്തടം റോഡരികിൽ ഒരു വർഷത്തിലേറെയായി ഉപേക്ഷിക്കപ്പെട്ട നിലയിൽ കിടക്കുന്ന ഗുഡ്സ് ഓട്ടോ യാത്രക്കാർക്ക് വൻ അപകട ഭീഷണിയാകുന്നു. റോഡരികിലെ ചീനി മരത്തിൽ ഇടിച്ച നിലയിൽ കാണപ്പെട്ട വാഹനം മാറ്റാനോ ഇതിന്റെ ഉടമസ്ഥരെ കണ്ടെത്താനോ ഇതുവരെ അധികൃതർ തയ്യാറായിട്ടില്ല.
റോഡിലേക്ക് തള്ളി നിൽക്കുന്ന രീതിയിലാണ് വാഹനം കിടക്കുന്നത്. ഇത് രാത്രി കാലങ്ങളിൽ ഈ വഴി കടന്നു പോകുന്ന വാഹനങ്ങൾക്കും കാൽനട യാത്രക്കാർക്കും വലിയ തടസ്സമാണ് സൃഷ്ടിക്കുന്നത്. അപകടം നടന്ന് ഇത്രയും കാലമായിട്ടും വാഹനം അവിടെത്തന്നെ തുടരുന്നത് നാട്ടുകാരുടെ ഇടയിൽ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.
പലപ്പോഴും ഇടുങ്ങിയ ഈ റോഡിൽ എതിരെ വരുന്ന വാഹനങ്ങൾക്ക് സൈഡ് കൊടുക്കാൻ പോലും ഈ ഓട്ടോ തടസ്സമാകുന്നു. വലിയ അപകടങ്ങൾ ഉണ്ടാകുന്നതിന് മുൻപ് അധികൃതർ ഇടപെട്ട് ഈ വാഹനം എത്രയും വേഗം നീക്കം ചെയ്യണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/FXWqNeniWKuCY5QVi7FWIs
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
