
Perinthalmanna Radio
Date: 24-02-2026
അങ്ങാടിപ്പുറം: ദേശീയപാതയിൽ മേൽപ്പാലത്തിന് അടിയിലുള്ള അപ്രോച്ച് റോഡിന്റെ ശോച്യാവസ്ഥ ജനങ്ങളെ ദുരിതത്തിലാക്കുന്നു. മേൽപ്പാലം നവീകരണത്തിന്റെ ഭാഗമായി അങ്ങാടിപ്പുറത്തെ ഗതാഗതക്കുരുക്ക് കുറയ്ക്കാനാകുമെന്ന പ്രതീക്ഷയിൽ ഈ റോഡിലെ കുഴികളടച്ച് ടാറിളക്കിമാറ്റി മെറ്റൽ വിതറുകയുണ്ടായി. പിന്നീട് ടാറിട്ട് നവീകരിക്കുന്നതിന് വേണ്ടിയായിരുന്നു ഈ മാറ്റം.
പക്ഷേ, പുതിയ പരിഷ്കാരം ഉപേക്ഷിച്ചു. എന്നാൽ റോഡിൻ്റെ അവസ്ഥ ഏറെ ദുരിതമാവുകയും ചെയ്തു. ചെറിയൊരു വാഹനം പോയാൽ പോലും ഇവിടെ വലിയ തോതിൽ പൊടി പാറുന്നു. വാഹനങ്ങൾക്കാകട്ടെ കല്ലുകളിലൂടെ നടുവൊടിയും യാത്രയാണ്.
കാൽനട യാത്രക്കാർക്കും ഇതുവഴിയുള്ള യാത്ര ഏറെ ദുസ്സഹംതന്നെ. ഈ റോഡിനോട് ചേർന്ന് ഒരു പോളിക്ലിനിക്കും മാനസിക വെല്ലുവിളി നേരിടുന്ന കുട്ടികളുടെ ചികിത്സാ കേന്ദ്രവും പ്രവർത്തിക്കുന്നു. റോഡിലെ പൊടി പ്രദേശ വാസികൾക്ക് നീണ്ടു നിൽക്കുന്ന ചുമയ്ക്കും ശ്വാസം മുട്ടലിനും കാരണമായിട്ടുണ്ട്.
തീവണ്ടി മാർഗം വരുന്ന യാത്രക്കാർക്ക് ഈ വഴിയിലൂടെയാണ് അങ്ങാടിപ്പുറം ടൗണിൽ പ്രവേശിക്കേണ്ടത്. എത്രയും പെട്ടെന്ന് കോൺക്രീറ്റ് ഇട്ടോ ടാറിട്ടോ റോഡിൻ്റെ നവീകരണം പൂർത്തിയാക്കി ഇതിലൂടെയുള്ള യാത്ര സുഗമമാക്കാനും ക്ലിനിക്കിലേക്കും കുട്ടികളുടെ ചികിത്സാ കേന്ദ്രത്തിലേക്കും വരുന്ന രോഗികളുടെയും പ്രദേശ വാസികളുടെയും ആരോഗ്യം സംരക്ഷിക്കണം എന്നുമാണ് നാട്ടുകാരുടെ ആവശ്യം.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/FXWqNeniWKuCY5QVi7FWIs
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
