
Perinthalmanna Radio
Date: 24-03-2024
പെരിന്തൽമണ്ണ ∙ ഷൊർണൂർ–നിലമ്പൂർ റെയിൽവേ പാതയിൽ പാസഞ്ചർ ട്രെയിനുകളുടെ മിനിമം ചാർജ് 10 രൂപയാക്കി കുറച്ചെങ്കിലും ടിക്കറ്റെടുക്കാതെ യാത്ര ചെയ്യുന്ന യാത്രക്കാരുടെ എണ്ണം കൂടി. ഇതോടെ റെയിൽവേ അധികൃതർ കർശന പരിശോധന തുടങ്ങി.
ടിക്കറ്റെടുക്കാൻ സമയം കിട്ടാത്തതുമൂലം ഓടിക്കയറുന്നവരും മനഃപൂർവം ടിക്കറ്റെടുക്കാത്തവരും ഇക്കൂട്ടത്തിലുണ്ട്.
ഷൊർണൂരിൽനിന്നുള്ള ടിക്കറ്റ് ചെക്കിങ് സ്‌ക്വാഡും പാലക്കാട്ടുനിന്നുള്ള സ്‌പെഷൽ സ്‌ക്വാഡുമാണ് റൂട്ടിൽ പരിശോധന കർശനമാക്കിയത്. ഈ റൂട്ടിൽ ടിടിഇയുടെയും ടിസിയുടെയും പരിശോധന സജീവമാണ്. ആർപിഎഫും ജാഗ്രത പുലർത്തുന്നുണ്ട്. പാസഞ്ചർ ട്രെയിനുകളിൽ ടിക്കറ്റെടുക്കാതെ പിടികൂടിയാൽ കുറഞ്ഞത് 250 രൂപ ഫൈനായി ഈടാക്കും. കൂടാതെ ട്രെയിൻ പുറപ്പെട്ട സ്ഥലത്തുനിന്നുള്ള യാത്രക്കൂലിയും നൽകേണ്ടി വരും. സീസൺ ടിക്കറ്റ് പുതുക്കാത്തവരും തീയതി കഴിഞ്ഞത് ശ്രദ്ധിക്കാത്തവരും പിടിയിലാവുന്നുണ്ട്. സീസൺ ടിക്കറ്റിന്റെ കാര്യത്തിൽ സീസൺ കഴിഞ്ഞ കാലയളവ് മുഴുവൻ പിഴയിനത്തിൽ ഈടാക്കാനുള്ള നിയമമുണ്ട്.
കഴിഞ്ഞ ദിവസങ്ങളിൽ ടിക്കറ്റില്ലാതെ യാത്ര ചെയ്‌ത ഒട്ടേറെപ്പേർ പിടിയിലായിരുന്നു. ടിക്കറ്റില്ലാ യാത്രക്കാരെ പിടികൂടിയാൽ പിഴ അടയ്ക്കാൻ ഡിജിറ്റൽ സൗകര്യം നിലവിലില്ല.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/JFl6Cge5q6nBts9kivlIus
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
