
Perinthalmanna Radio
Date: 24-04-2024
പെരിന്തല്‍മണ്ണ: ഏലംകുളം പഞ്ചായത്തില്‍ രാമൻചാടി ഇറിഗേഷൻ പദ്ധതി വരണ്ടത് കാഞ്ഞിരപ്പുഴ ഡാം ചീർപ്പിട്ട് അടച്ചതോടെയാണെന്നും ചീർപ്പ് തുറന്ന് വെള്ളം തുറന്നു വിടണമെന്നും പഞ്ചായത്ത്. ഇക്കാര്യം വ്യക്തമാക്കി മലപ്പുറം, പാലക്കാട് ജില്ല കലക്ടർമാർക്ക് ഏലംകുളം പഞ്ചായത്ത് പ്രസിഡന്റ് സി. സുകുമാരൻ കത്ത് നല്‍കി. ഒരു കാലത്തും ഇത്രയേറെ വരള്‍ച്ച പ്രതിസന്ധി നേരിട്ടിട്ടില്ല.
625 ഹെക്ടർ കൃഷിയിടമാണ് ഇറിഗേഷൻ പദ്ധതിയുടെ പരിധിയില്‍. ഒന്നോ രണ്ടോ ദിവസത്തിനകം വെള്ളം ലഭിച്ചില്ലെങ്കില്‍ അതീവ നാശമാണ് കർഷകർ നേരിടേണ്ടി വരിക. ഇറിഗേഷൻ പദ്ധതിയിലെ വെള്ളമായിരുന്നു പ്രതീക്ഷിച്ചിരുന്നത്. ഡാമില്‍ വെള്ളം കുറഞ്ഞതോടെ കാഞ്ഞിരപ്പുഴയില്‍ ചീർപ്പിട്ടതാണ് പ്രതിസന്ധിയായത്. കർഷകരുടെ ദുരിതം സംബന്ധിച്ച് പെരിന്തൽമണ്ണ റേഡിയോ ഉൾപ്പെടെയുള്ള മാധ്യമങ്ങൾ വാർത്ത നല്‍കിയിരുന്നു. പ്രളയ കാലത്ത് കാഞ്ഞിരപ്പുഴ ഡാം നിറഞ്ഞു കവിയുന്ന കാലത്ത് ചീർപ്പ് തുറക്കാറുണ്ട്. അപ്പോഴും താഴ്ഭാഗങ്ങളില്‍ പഞ്ചായത്തുകള്‍ക്കും കർഷകർക്കും പുഴയോര വാസികള്‍ക്കും ജാഗ്രത നിർദേശം നല്‍കാറുണ്ട്.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/EhRKuwqjHKr32SfYjEBli4
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
