
Perinthalmanna Radio
Date: 24-05-2024
പെരിന്തൽമണ്ണ: ഭക്ഷണ അവശിഷ്‌ടങ്ങൾ തള്ളുന്ന വേസ്‌റ്റ് റിങ്ങിൽ തല കുടുങ്ങിയ തെരുവുനായ നാടിന്റെ നൊമ്പരക്കാഴ്‌ചയായി. വേസ്‌റ്റ് റിങ്ങിന്റെ ചെറിയ ദ്വാരത്തിലൂടെ ഭക്ഷണം തേടി തല ഉള്ളിലേക്ക് ഇട്ടതോടെ തിരിച്ച് പുറത്തേക്ക് എടുക്കാനാകാതെ കുടുങ്ങുകയായിരുന്നു.
വലമ്പൂർ ചാത്തനല്ലൂരിലെ മാടായി അബ്ബാസിന്റെ വീടിനടുത്തുള്ള പറമ്പിലെ റിങ്ങിലാണ് നായ കുടുങ്ങിയത്. നായയുടെ ദയനീയമായ നിലവിളി കേട്ട് അന്വേഷണം നടത്തിയവരാണ് തല കുടുങ്ങിയ നിലയിൽ നായയെ കണ്ടെത്തിയത്. വാർഡംഗം ശിഹാബിന്റെ നിർദേശ പ്രകാരം വീട്ടുകാർ ട്രോമാകെയർ പ്രവർത്തകരുടെ സഹായം തേടുകയായിരുന്നു. അവശ നിലയിൽ ഏറെനേരം കിടന്ന നായയ്‌ക്ക് ഒടുവിൽ ജില്ലാ ട്രോമാകെയർ പെരിന്തൽമണ്ണ സ്‌റ്റേഷൻ യൂണിറ്റ് പ്രവർത്തകർ രക്ഷകരായി.
ട്രോമാകെയർ യൂണിറ്റ് ലീഡർ ഷുഹൈബ് മാട്ടായ, ഡപ്യൂട്ടി ലീഡർ ജബ്ബാർ ജൂബിലി, ജിൻഷാദ് പൂപ്പലം, നാട്ടുകാരനായ പറമ്പൻ മുഹമ്മദലി എന്നിവർ ചേർന്ന് ദ്വാരം വലുതാക്കിയാണ് നായയെ രക്ഷപ്പെടുത്തിയത്.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/EhRKuwqjHKr32SfYjEBli4
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
