അങ്ങാടിപ്പുറം മേൽപ്പാലത്തിൻ്റെ കൈവരിയിൽ ഇടിച്ച് വീണ്ടും അപകടം

Share to

Perinthalmanna Radio
Date: 24-08-2024

അങ്ങാടിപ്പുറം: പാലക്കാട് – കോഴിക്കോട് ദേശീയ പാതയില്‍ അങ്ങാടിപ്പുറം മേൽപ്പാലത്തിൽ  വാഹനമിടിച്ച് വീണ്ടും അപകടം. പെരിന്തൽമണ്ണ ഭാഗത്ത് നിന്ന് വന്ന കാറാണ് പാലത്തിൻ്റെ കൈവരിയിൽ ഇടിച്ച് അപകടത്തില്‍ പെട്ടത്. ഇന്നലെ രാത്രിയാണ് അപകടം ഉണ്ടായത്. നാല് വരിയായി കടന്ന് പോകുന്ന പാത പെട്ടെന്ന് ചുരുങ്ങുന്നതോടെയാണ് ഇവിടെ വാഹനങ്ങൾ ഇടയ്ക്കിടയ്ക്ക് അപകടത്തിൽ പെടുന്നത്. നിരന്ന  റോഡിലൂടെ വേഗതയിൽ എത്തുന്ന വാഹനം ഡ്രൈവർമാർ പെട്ടെന്ന് മേൽപ്പാലം കാണുന്നതിനിടെ വാഹനം വെട്ടിച്ചെടുക്കാൻ ശ്രമിക്കുമ്പോഴാണ് ഇവിടെ മിക്ക അപകടങ്ങളും നടക്കുന്നതെങ്കിലും പരന്നു കിടക്കുന്ന റോഡിലൂടെ തെറ്റായ ദിശയിലൂടെ പാലത്തിലേക്ക് പ്രവേശിക്കുന്നതും അപകടങ്ങൾക്ക് കാരണമാകുന്നു. പെരിന്തൽമണ്ണ ഭാഗത്ത് നിന്നും വരുന്ന വാഹനങ്ങളാണ് ഇവിടെ മിക്കതും അപകടത്തിൽ പെടുന്നത്. രാത്രി സമയത്ത് പ്രദേശത്ത് അനുഭവപ്പെടുന്ന വെളിച്ചക്കുറവും പാലത്തിലേക്ക് പ്രവേശിക്കുന്നിടത്ത് സൂചന ബോർഡുകൾ ഇല്ലാത്തത് അപകടങ്ങൾ വഴിയൊരുക്കുന്നു. പാലം വന്ന ശേഷം രണ്ടിലേറെ തവണ ഇവിടെ സൂചന ബോർഡുകൾ സ്ഥാപിച്ചിരുന്നെങ്കിലും വാഹനങ്ങൾ ഇടിക്കുന്നതോടെ തകരുകയാണ് പതിവ്.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/Le59EJtlZge2SmuDB0TtUF
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *