
Perinthalmanna Radio
Date: 24-08-2024
താഴേക്കോട്∙ കരിങ്കല്ലത്താണി ടൗണിലും പരിസരത്തും റോഡിന്റെ ഇരു വശങ്ങളിലുമുള്ള അഴുക്കുചാലിലേക്കു ശുചിമുറി മാലിന്യമുൾപ്പെടെ തള്ളുന്നവരെ പിടിക്കാൻ നേരിട്ടിറങ്ങി പഞ്ചായത്ത് വൈസ് പ്രസിഡന്റ്. പരാതി ലഭിച്ചതിനെത്തുടർന്ന് അഴുക്കുചാലിനു മുകളിലെ സ്ലാബുകൾ നീക്കി പരിശോധിക്കാനാണു വൈസ് പ്രസിഡന്റ് പിലാക്കൽ മൊയ്തുപ്പു രംഗത്തിറങ്ങിയത്. പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി എൻ.രാജേഷ്, ക്ലാർക്ക് പി.സലിം, കുടുംബാരോഗ്യ കേന്ദ്രം ഹെൽത്ത് ഇൻസ്പെക്ടർ ഫിലോമിന തുടങ്ങിയവരും പരിശോധനയ്ക്ക് നേതൃത്വം നൽകി.
കുറ്റക്കാരെന്നു കണ്ടെത്തിയ 4 കെട്ടിടം ഉടമകൾക്ക് 90,000 രൂപ പിഴ ചുമത്തിയതായി അധികൃതർ അറിയിച്ചു. അടുത്ത ദിവസങ്ങളിലും പരിശോധന തുടരുമെന്നും മാലിന്യം തള്ളുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും അധികൃതർ അറിയിച്ചു.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/Le59EJtlZge2SmuDB0TtUF
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
