കരുണ വറ്റാത്ത കരങ്ങളുമായി ട്രോമാ കെയർ പ്രവർത്തകർ

Share to

Perinthalmanna Radio
Date: 24-08-2024

പെരിന്തൽമണ്ണ: പട്ടാമ്പി റോഡിൽ എംഇഎസ് സ്കൂളിന് സമീപം ദിവസങ്ങളോളമായി രണ്ട് കാലുകളിലും കേബിൾ കുടുങ്ങിയ നിലയിൽ നൊമ്പരക്കാഴ്ചയായി നടന്നിരുന്ന തെരുവ് നായക്ക് ആശ്വാസ കരങ്ങളുമായി മലപ്പുറം ജില്ലാ ട്രോമാ കെയർ പെരിന്തൽമണ്ണ സ്റ്റേഷൻ യൂണിറ്റ് പ്രവർത്തകർ പ്രദേശവാസികൾ അറിയിച്ചത് പ്രകാരമാണ് ട്രോമാ കെയർ പ്രവർത്തകർ സ്ഥലത്തെത്തിയത് യൂണിറ്റ് ഡെപ്യൂട്ടി ലീഡർ ജബ്ബാർ ജൂബിലി, ഫവാസ് മങ്കട,ഗിരീഷ് കീഴാറ്റൂർ,വാഹിദ അബു,ഫാറൂഖ് പൂപ്പലം എന്നിവർ സ്ഥലത്തെത്തിയാണ്  നെറ്റ് ഉപയോഗിച്ച് നായയെ പിടികൂടി കേബിൾ കട്ട് ചെയ്തത്.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/Le59EJtlZge2SmuDB0TtUF
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *