
Perinthalmanna Radio
Date: 24-09-2025
പെരിന്തൽമണ്ണ: മണ്ണാർമല മാട് റോഡിൽ പുലിയെ മയക്കുവെടിവച്ച് പിടികൂടാൻ സർവ സന്നാഹങ്ങളുമായി വനംവകുപ്പ് അധികൃതർ പരിശ്രമം തുടങ്ങിയിട്ട് ഒരാഴ്ച പിന്നിട്ടിട്ടും ഫലമില്ല. നിലവിൽ പുലി എത്തുന്നത് തിരൂർക്കാട്, മങ്കട ഭാഗങ്ങളിലാണ്.
മണ്ണാർമലയിൽ പുലി ഇറങ്ങാൻ തുടങ്ങിയിട്ട് മാസങ്ങളായെന്നും അടിയന്തര നടപടി സ്വീകരിക്കണമെന്നും നജീബ് കാന്തപുരം എംഎൽഎ നിയമസഭയിൽ ആവശ്യമുന്നയിച്ചതിനെ തുടർന്നാണ് പുലിയെ മയക്കുവെടി വച്ച് പിടികൂടാൻ ഉത്തരവായതെന്ന് മന്ത്രി എ.കെ.ശശീന്ദ്രൻ പ്രഖ്യാപിച്ചത്. ഇതനുസരിച്ച് രണ്ടാമത്തെ കെണിയും സ്ഥാപിച്ചു. വനംവകുപ്പ് ഉദ്യോഗസ്ഥർ, വെറ്ററിനറി ഡോക്ടർ, ആർആർടി തുടങ്ങിയവർ പ്രദേശത്ത് ക്യാംപ് ചെയ്ത് പുലിയെ പിടികൂടാനുള്ള തീവ്ര ശ്രമത്തിലാണ്.
ഈ മാസം 14 മുതൽ മൂന്ന് ദിവസം തുടർച്ചയായി വിവിധ സമയങ്ങളിലാണ് പുലിയുടെ ദൃശ്യം നാട്ടുകാർ സ്ഥാപിച്ച നിരീക്ഷണ ക്യാമറകളിൽ പതിഞ്ഞത്. കഴിഞ്ഞ ദിവസങ്ങളിലായി തിരൂർക്കാട്, മങ്കട എന്നിവിടങ്ങളിലാണ് പുലിയെ കണ്ടതായി പറയുന്നത്.
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
